അപകട സാധ്യതയുള്ള  വളവുകളിലും വീതി കുറഞ്ഞ റോഡുകളിലും  വാഹനപരിശോധന പാടില്ല; നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

അപകട സാധ്യതയുള്ള വളവുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹനപരിശോധന പാടില്ല; നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനപരിശോധനയിൽ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ. അപകട സാധ്യതയുള്ള വളവുകളിൽ പരിശോധന പാടില്ല. വീതി കുറഞ്ഞ റോഡുകളിലും പരിശോധന ഒഴിവാക്കണമെന്നാണ് നിർദേശം.

അഴിയൂർ പാലത്തിനടിയിലെ വാഹനപരിശോധന സംബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം സാലി പുനത്തിൽ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചിരുന്നു. അപകടകരമായ രീതിയിലാണ് ചോമ്പാല പൊലീസ് വാഹനപരിശോധന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടത്തിയതെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഗ്രാമപഞ്ചായത്ത് അംഗം മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. ആ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

കോഴിക്കോട് റൂറൽ എസ്പിക്കാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകിയിരിക്കുന്നത്. അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന തരത്തിൽ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹനപരിശോധന പാടില്ലെന്ന കർശനനിർദേശമാണ് ഉത്തരവിൽ പറയുന്നത്.

ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പഞ്ചായത്ത് അംഗം പരാതി നൽകിയിരുന്നു. വീണ്ടും അതേ സ്ഥലത്ത് പൊലീസ് വാഹനപരിശോധന നടത്തിയപ്പോഴാണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

Tags :