വയനാട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭര്‍ത്താവിന് പിന്നാലെ പരിക്കേറ്റ ഭാര്യയും കൊല്ലപ്പെട്ടു; കുത്തേറ്റത് കഴുത്തിനും നെഞ്ചിനും ഇടയ്ക്ക്; ഇരുനില വീട്ടില്‍ ദമ്പതികള്‍ താമസിച്ചിരുന്നത് ഒറ്റയ്ക്ക്; കൊലപാതകം മോഷണശ്രമത്തിനിടയിലാകാമെന്ന് പൊലീസ്

സ്വന്തം ലേഖകന്‍ വയനാട്: മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കൊല്ലപ്പെട്ടു. വയനാട് പനമരം താഴെ നെല്ലിയമ്പത്ത് പത്മാലയം കേശവന്‍ മാസ്റ്റര്‍, ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുനില വീട്ടില്‍ ദമ്പതികള്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അഞ്ചുക്കുന്ന് സ്‌കൂളിലെ റിട്ടയര്‍ഡ് കായിക അധ്യാപകനാണ് കേശവന്‍ മാസ്റ്റര്‍. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേരാണ് ഇവരെ ആക്രമിച്ചത് എന്നാണ് സൂചന. കേശവന്‍ മാസ്റ്റര്‍ തല്‍ക്ഷണം മരിച്ചു. കേശവന്‍ മാസ്റ്റര്‍ക്ക് നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. പത്മാവതിക്ക് നെഞ്ചിനും കഴുത്തിനുമിടയിലാണ് കുത്തേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന പത്മാവതി […]

അറുപത്തിയഞ്ച്കാരനായ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കിയ ശേഷം ഷോക്കടിപ്പിച്ച് കൊന്നു; 63 വയസ്സുള്ള കെമിസ്ട്രി പ്രഫസറായ ഭാര്യ പൊലീസ് പിടിയില്‍; നഗരത്തിലെ പ്രമുഖ ഡോക്ടറുടെ കൊലപാതകം പുറംലോകമറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം

സ്വന്തം ലേഖകന്‍ ഭോപാല്‍: ഡോക്ടറായ ഭര്‍ത്താവിനെ ഉറക്കഗുളിക നല്‍കിയ ശേഷം ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ 63കാരിയായ കോളജ് പ്രഫസര്‍ പൊലീസ് പിടിയില്‍. ഡോ. നീരജ് പഥക്കിനെ (65) കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ഗവ. മഹാരാജ കോളജില്‍ കെമിസ്ട്രി പ്രഫസറായ മമത പഥക് ആണ് അറസ്റ്റിലായത്. നഗരത്തിലെ പ്രമുഖ ഡോക്ടറായ നീരജ് പഥകിന്റെ സ്വഭാവത്തില്‍ ഭാര്യ മമതയ്ക്ക് സംശയമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവ ദിവസമായ ഏപ്രില്‍ 29നും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ നീരജിന് […]

രണ്ടര വയസ്സുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍; അരികില്‍ തന്നെ ആത്മഹത്യ ചെയ്ത നിലയില്‍ അമ്മയും; മുപ്പത്തിയഞ്ച്കാരിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ കൊല്ലം: കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര ബിനു നിവാസില്‍ സുനില്‍കുമാറിന്റെ ഭാര്യ സൂര്യ(35)യെയും മകനായ രണ്ടരവയസുകാരന്‍ ആദിദേവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിദേവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതുവെന്നാണ് പ്രാഥമിക സൂചന. കൊല്ലം ഇടക്കുളങ്ങരയിലാണ് സംഭവം നടന്നത്. കൊല്ലത്ത് കട നടത്തുകയാണ് സുനില്‍കുമാര്‍. വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടില്‍ ബന്ധുക്കള്‍ കണ്ടിരുന്നു. എന്നാല്‍, വൈകിട്ട് വീടിന്റെ കതക് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് പ്രതികരണ […]

പിതാവിനോട് ഇഷ്ടക്കൂടുതലുള്ള മൂന്ന് വയസ്സുകാരിയെ മാതാവ് കൊലപ്പെടുത്തി; ടിവി ചാനല്‍ വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനെ പിന്തുണച്ചത് പ്രകോപനത്തിനിടയാക്കി; ഇരുപത്തിയാറ് വയസ്സുള്ള മാതാവ് പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ ബെംഗളൂറു: പിതാവിനോട് ഇഷ്ടക്കൂടുതല്‍ കാണിച്ച മകളെ ക്രൂരമായി കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. മൂന്നു വയസ് മാത്രമുള്ള സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയും 26കാരിയുമായ സുധയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ടിവിയില്‍ വാര്‍ത്ത ചൊവ്വാഴ്ച ഭക്ഷണം കഴിക്കുന്നതിനിടെ സുധയുടെ ഭര്‍ത്താവ് ഈരണ്ണ ടിവിയില്‍ വാര്‍ത്താ ചാനല്‍ വെച്ചു. ഇത് സുധ ചോദ്യം ചെയ്യുകയും തര്‍ക്കം ആരംഭിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്ന മൂന്നു വയസുകാരി […]

അളിയനെ വെട്ടിക്കൊലപ്പെടുത്തി ചാണകക്കുഴിയില്‍ തള്ളി; കൊലപാതകം പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെ പുറത്ത്; വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്‍കി സല്‍ക്കരിച്ച ശേഷം വെട്ടുകത്തി കൊണ്ട് വെട്ടി; കൊലപാതകം നടത്തിയത് ഒപ്പം താമസിക്കുന്ന നാലാം ഭാര്യയെ വീട്ടില്‍ പറഞ്ഞയച്ച ശേഷം

സ്വന്തം ലേഖകന്‍ പത്തനംതിട്ട : പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെ പുറത്ത് ബന്ധുവായ മദ്ധ്യവയസ്‌കനെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി അബോധാവസ്ഥയിലാക്കി വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ തള്ളി. ആറ്റൂര്‍ക്കോണം പള്ളി വടക്കതില്‍ മുഹമ്മദ് ഹാഷിമാണ് (53) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രന്‍ ആറ്റൂര്‍ക്കോണം സുല്‍ത്താന്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (54), പട്ടാഴി താമരക്കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ വീട്ടില്‍ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിമും ഷറഫുദ്ദീനും റിയാദില്‍ ഒന്നിച്ച് ജോലി ചെയ്തവരാണ്. അവിടെവച്ച് ഷറഫുദ്ദീന്‍ ഹാഷിമില്‍ നിന്ന് 20,000 രൂപ […]

ആ രാത്രി അരുതാത്തത് സംഭവിച്ചു; കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമെന്നുറപ്പിച്ച് ഫോറന്‍സിക്; വൈഗയെ പുതപ്പില്‍ പൊതിഞ്ഞാണ് സനു കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് സുരക്ഷാ ജീവനക്കാരി; ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെയുടെ നേതൃത്വത്തിലുള്ള സംഘം; 13 വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്

സ്വന്തം ലേഖകന്‍ കൊച്ചി: കാക്കനാട് 13 വയസ്സുകാരി വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇവരുടെ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. വീട്ടില്‍നിന്ന് മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. പക്ഷേ പിതാവ് സനു മോഹനെ കണ്ടെത്താനാകാത്തതിനാല്‍ ദുരൂഹതയുടെ കുരുക്കഴിക്കാനാകുന്നില്ല. ഫ്‌ലാറ്റിലെ രക്തം ആരുടേതാണെന്നു പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കപ്പെട്ടതിന്റെ പ്രത്യക്ഷ സൂചനകളോ ഇല്ലെന്നും കുട്ടി മുങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫ്‌ലാറ്റിനുള്ളില്‍ പിടിവലി […]

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി; കൊലപാതകം മകളുടെ കണ്മുന്നില്‍ വച്ച്; ആര്യനാട് കൊലപാതകത്തില്‍ നടുങ്ങി നാട്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആര്യനാട് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആര്യനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. അരുണിന്റെ ഭാര്യ അഞ്ജുവും കാമുകന്‍ ശ്രീജുവും അറസ്റ്റില്‍. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള ബന്ധം അരുണ്‍ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞായിരുന്നു താമസം. അഞ്ജു വേറൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ഇന്നലെ രാത്രി അഞ്ജുവിനെ കാണാന്‍ അരുണ്‍ ഈ വീട്ടിലെത്തി. ഇവിടെവച്ച് ശ്രീജുവിനെ കണ്ടതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് […]

തിരുവല്ലയില്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നശേഷം ഗൃഹനാഥന്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

സ്വന്തം ലേഖകന്‍ തിരുവല്ല: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവല്ലം നെടുമ്പ്രം നാലാം വാര്‍ഡില്‍ തെക്കേവീട്ടില്‍ മാത്തുക്കുട്ടി(65), ഭാര്യ സാറാമ്മ(59) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് സാറാമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മാത്തുക്കുട്ടി തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സാറാമ്മ മരിച്ചു. ഇതിന് ശേഷം കാണാതായ മാത്തുക്കുട്ടിയെ പുലര്‍ച്ചെ മൂന്നോടെയാണ് വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തടയാന്‍ ശ്രമിച്ച മകള്‍ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു നാടിനെ […]

അന്‍പതും എഴുപതും വയസ്സ് പ്രായമുള്ള ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ കൊലപ്പെടുത്തിയത് സംശയരോഗത്തിന്റെ പേരില്‍; കോഴിക്കോടും കൊച്ചിയിലും അരങ്ങേറിയ കൊലപാതങ്ങളുടെ നടുക്കം മാറാതെ നാട്

സ്വന്തം ലേഖകന്‍ കൊച്ചി: സംശയരോഗത്തെ തുടര്‍ന്ന് കൊച്ചിയിലും കോഴിക്കോട്ടും ഭാര്യമാരെ കൊന്ന് ഭര്‍ത്താക്കന്മാര്‍ ജീവനൊടുക്കി. കൊച്ചി വരാപ്പുഴ ചേന്നൂരില്‍ എഴുപത്തഞ്ചുകാരനായ ജോസഫ് എഴുപതുകാരിയായ ഭാര്യ ലീലയെ തലയ്ക്കടിച്ചു കൊന്ന ശേഷം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വരാപ്പുഴ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും. കോഴിക്കോട് അത്തോളിയിലെ കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭന(50)യെയാണ് ഭര്‍ത്താവ് കൃഷ്ണന്‍ (54) അടിച്ചുകൊന്നത്. ശോഭനയും കൃഷ്ണനും തമ്മില്‍ വഴക്കിടുന്നത് പതിവാണെന്ന് സമീപവാസികള്‍ പറഞ്ഞു. കൊല […]

സണ്‍ഡേ സ്‌കൂള്‍ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സണ്‍ഡേ സ്‌കൂള്‍ ക്യാമ്പ് നടത്തിപ്പുകാരായ വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; നാട്ടുകാര്‍ നോക്കിനില്‍ക്കെ മൃതശരീരത്തിലുണ്ടായിരുന്ന രക്തം മുഴുവന്‍ തുടച്ചുമാറ്റി; കുട്ടിക്ക് ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിത്തള്ളിയ ആലപ്പുഴ കൈതവന അക്സപ്റ്റ് കൃപാ ഭവനില്‍ നടന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയ ബെന്നിയുടെ മരണത്തില്‍ വികാരിയച്ചനും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം. ആലപ്പുഴ ആക്സപ്റ്റ് കൃപാ ഭവനില്‍ വ്യക്തിത്വ വികസന സണ്‍ഡേ സ്‌ക്കൂള്‍ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയെ കൃപാ ഭവന്‍ വളപ്പിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പള്ളി വികാരിയും കൃപാ […]