50 പൈസയെ ചൊല്ലി തർക്കം ; ഹോട്ടലുടമയെ കുത്തിക്കൊന്നു ; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ; കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്‌തതിന് ഏഴു വർഷം തടവും 50, 000 രൂപ പിഴയും

സ്വന്തം ലേഖകൻ കൊച്ചി : എറണാകുളം പറവൂരിൽ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്‌തതിന് ഏഴു വർഷം തടവും 50, 000 /- രൂപ പിഴയും അടക്കണം. കേസില്‍ അനൂപിന്‍റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. 2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതിയായ സബീർ എന്നയാൾ സന്തോഷ് നടത്തി വന്നിരുന്ന പറവൂർ ചേന്ദമംഗലം […]

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം; തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരണം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ (41) ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇവരുടെ മരണം തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരിച്ചു. കൊലപാതക സാധ്യത തളളാനാവില്ലെന്നാണ് ഫോറൻസികിന്റെ പ്രാഥമിക വിലയിരുത്തൽ. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. നവംബർ 30 നാണ് സ്മിതാ കുമാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസമായിട്ടും ദുരൂഹത നീങ്ങാത്തതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തു വന്നിരുന്നു. സ്മിതാ കുമാരിയുടെ ശരീരത്തിലും നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ […]

ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛൻ മരിച്ചു; മകൻ കസ്റ്റഡിയിൽ; പോലീസ് സ്ഥലത്തെത്തിയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

ഇരവിപുരം : ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛൻ മരിച്ചു മകനെ പോലീസ് കസ്റ്റഡിയിലെടുത്തു ഇരവിപുരം എകെജി ജംഗ്ഷനു സമീപം സ്നേഹ നഗർ 163 വെളിയിൽ പുരയിടം മംഗലത്ത് വീട്ടിൽ സത്യ ബാബു 73 ആണ് മരിച്ചത് അദ്ദേഹത്തിൻറെ മകൻ രഘു എന്ന് വിളിക്കുന്ന രാഹുൽ സത്യനെ 37 ആണ് കസ്റ്റഡിയിലെടുത്തത് ഇന്നലെ വൈകീട്ട് 3 30നാണ് സംഭവം കൂലിപ്പണിക്കാരനായ സത്യ ബാബുവിനെ അദ്ദേഹത്തിൻറെ ഭാര്യ രമണിയുടെ മുന്നിൽവച്ച് ഉലക്കകൊണ്ട് അടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു അടിയേറ്റ് വീടിനു പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ സത്യ ബാബു […]

ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയം ; മദ്യപിച്ചെത്തി സഹോദരനെ കുത്തികൊന്നു ; കൊലപാതകത്തിനു ശേഷം പ്രതി ബൈക്കിൽ രക്ഷപെട്ടു ; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്: സഹോദരന്മാർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ യുവാവിനു ദാരുണാന്ത്യം .പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. പൊള്ളാച്ചി കൊള്ളു പാളയം സ്വദേശി ദേവ (25) ആണ് തർക്കത്തിനിടെ കുത്തേറ്റു മരിച്ചത്. സഹോദരനായ മണികണ്ഠനാണ് (28) ഇയാളെ കുത്തിയത്. മണികണ്ഠന്റെ ഭാര്യയുമായി സഹോദരന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് തർക്കമുണ്ടായത്. കുത്തേറ്റ ദേവയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സഹോദരൻ മണികണ്ഠനായി പൊലീസ് തെരച്ചിൽ തുടങ്ങി.

ഇതര ജാതിയിൽപ്പെട്ട ആളോട് പ്രണയം ; കുടുംബം നിശ്ചയിച്ച കല്യാണത്തിന് വിസമ്മതം അറിയിച്ചു ; 20 കാരിയായ മകളെ അമ്മ കൊലപ്പെടുത്തി

ചെന്നൈ: ഇതരജാതിയിൽ പെട്ടയാളെ പ്രണയിച്ചതിന് 20കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. കുടുംബം നിശ്ചയിച്ച യുവാവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നഴ്സായ പി.അരുണയെ അമ്മ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ അരുണ ആഗ്രഹിച്ചിരുന്നുവെങ്കിലും കുടുംബം അവരുടെ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാൻ അവളെ നിർബന്ധിക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അരുണയുടെ അച്ഛനും സഹോദരനും ചെന്നൈയിൽ ഓട്ടോ ഡ്രൈവർമാരായി ജോലി ചെയ്യുകയാണ്. തിരുനെൽവേലിയിൽ വച്ചാണ് അമ്മ കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലയ്ക്ക് ശേഷം അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. അറസ്റ്റിലായ […]

കമിതാക്കളെ വിളിച്ചുവരുത്തി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു; ശേഷം സൂപ്പർ ​ഗ്ലൂ ശരീരത്തിലൊഴിച്ച് കൊന്നു; വ്യാജസിദ്ധൻ അറസ്റ്റിൽ

ദില്ലി: വനമേഖലയിൽ യുവാവിന്റെയും യുവതിയുടെയും ന​ഗ്നമായ മൃതശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ 55കാരനായ വ്യാജസിദ്ധൻ അറസ്റ്റിൽ. നവംബർ 18നാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്ത് രണ്ട് മൃതദേഹങ്ങൾ ന​ഗ്നമായ നിലയിൽ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ കൊലയുടെ രീതി കണക്കിലെടുത്ത്, ദുരഭിമാനക്കൊലയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. അന്വേഷണം പുരോ​ഗമിക്കവേ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നടത്തിയ കുറ്റസമ്മതത്തിനൊടുവിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ ചുരുളഴിഞ്ഞത്. അധ്യാപകനായ രാഹുൽ മീണ (30), സോനു കൻവർ (28) എന്നിവരാണ് മരണപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബദാവി ഗുദായിലുള്ള ഇച്ഛപൂര്‍ണ ശേഷ്നാഗ് […]

ബന്ധുക്കളോടുള്ള പക; മകളെക്കൊണ്ട് ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പുകള്‍; 40കാരന്റെ കൈകൊണ്ട് മകൾക്ക് ദാരുണാന്ത്യം

നാഗ്പൂർ : ബന്ധുക്കളോടുള്ള പക വീട്ടാനായി മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. മകളെക്കൊണ്ട് ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിച്ച ശേഷം 40 വയസുകാരനായ പിതാവ് മകളെ തൂക്കിക്കൊലപ്പെടുത്തുകയായിരുന്നു. 16 വയസുകാരിയായ കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അമ്മായിക്കും മുത്തച്ഛനും മുത്തശ്ശിക്കും എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നത്. കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പിതാവ് നിര്‍ബന്ധിച്ചതായി […]

വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിധവയായ യുവതിയെ വിവാഹം കഴിച്ചു; വീട്ടിലെത്തിയ യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

മേട്ടുപ്പാളയം: വിധവയായ യുവതിയെ വിവാഹം കഴിച്ച യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു. കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി (32)ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വടമംഗളക്കരയിലുള്ള യുവതിയെ ബാലസുബ്രമണി വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതാണ്. രണ്ട് മാസം മുമ്പായിരുന്നു ബാലസുബ്രമണിയും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. തുടർന്ന് ബന്ധുക്കളിൽ നിന്ന് അകന്നായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അമ്മയെ കാണാൻ ബാലസുബ്രമണി വീട്ടിൽ പോയിരുന്നു. സഹോദരനെ കണ്ട ബാലമുരുകൻ വീട്ടിൽ നിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് […]

ടിക് ടോക് ഉപയോഗം വിലക്കി; സഹോദരനെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് കുത്തി കൊന്നു; പെൺകുട്ടി പിടിയിൽ

കെയ്റോ: ടിക് ടോക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയതിന് സഹോദരനെ പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി.ഈജിപ്തിലാണ് സംഭവം. ഗർബിയ ഗവർണറേറ്രിലെ അർദ് ജാഫർ ഗ്രാമത്തിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം ഈജിപ്ഷ്യൻ പൊലീസ് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ 40 കാരനായ ഇയാളെ സഹോദരി അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തിക്കൊലപ്പെടുത്തിയെന്നാണ് നിഗമനം. മാനസിക നില തകരാറിലായ സഹോദരിയെ ടിക് ടോക് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് ഇയാൾ വിലക്കിയിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിലാണ് പെൺകുട്ടി സഹോദരനെ കൊലപ്പെടുത്തിയതെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ […]

ചേര്‍ത്തലയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; കുട്ടികളെ നോക്കാനായി ഭാര്യാ സഹോദരിയെ വീട്ടിലേക്ക് വരുത്തി; സംഭവം നഴ്‌സായ ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി വന്ന ദിവസം; ഭാര്യയുടെ അനിയത്തിക്ക് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞത് പ്രകോപനത്തിനിടയാക്കി; കൊലപാതക സാധ്യതയെന്ന് പൊലീസ്

സ്വന്തം ലേഖകന്‍ ആലപ്പുഴ: സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളിയിലാണ് സംഭവം. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ എന്ന 25കാരിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്സായി ജോലി ചെയ്ത് വരികയായിരുന്ന ഹരികൃഷ്ണ അവിവാഹിതയാണ്. യുവതിയുടെ സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷ് ഒളിവിലാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സഹോദരിയ്ക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. കുട്ടികളെ നോക്കാനായി രതിഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും യുവതിക്ക് […]