video
play-sharp-fill

കമ്മീഷണര്‍ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു..!! മോഷണശ്രമത്തിനിടെയാണ് അക്രമമെന്ന് സൂചന; അന്വേഷണം

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊന്നു . കണിച്ചാർ സ്വദേശി ജിന്റോ (39) ആണ് മരിച്ചത്. കണ്ണൂർ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. പുലർച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോയുടെ കാലിന് വെട്ടേറ്റു. തുടർന്ന് ഓടിയ ജിന്റോ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുപേരാണ് ആക്രമിച്ചതെന്നാണ് വിവരം. പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.

കുടുംബ പ്രശ്നം ; പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടും കലഹം തുടർന്നു; ഹെൽമെറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിലെത്തി അമ്മായി അമ്മയെ അടിച്ചു കൊന്നു ..!! മരുമകൾ പിടിയിൽ

സ്വന്തം ലേഖകൻ ചെന്നൈ : പുരുഷ വേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മരുമകൾ മഹാലക്ഷ്മി (28)യാണ് പിടിയിലായത്. പൊലീസ് അന്വേഷണം വഴി തെറ്റിക്കാനായി 5 പവന്റെ മാലയും കവർന്നാണ് ഇവർ മുങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. തിരുനെൽവേലി സീതപരപ്പനല്ലൂരിലാണ് സംഭവം. തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണു മരുമകൾ അമ്മയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു […]

‘ഞാൻ ആരെയും കൊന്നിട്ടില്ല; ഹണിട്രാപ്പ് പച്ചക്കള്ളം..! എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി’; ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി ഫർഹാന

സ്വന്തം ലേഖകൻ കോഴിക്കോട്: താൻ ആരെയും കൊന്നിട്ടില്ലെന്ന് കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകക്കേസിലെ പ്രതി ഫർഹാന. എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോൾ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്നും ഫർഹാന പറഞ്ഞു. ചളവറയിലെ ഫർഹാനയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസ് ജീപ്പിൽ വെച്ച് ടെലിവിഷൻ ചാനലിനോടാണ് ഫർഹാന ഇപ്രകാരം പറഞ്ഞത്. ‘ഞാൻ കൊന്നിട്ടൊന്നുമില്ല. ഞാൻ ഇതിന്റെ കൂടെ നിന്നു എന്നുള്ളത് ശരിയാണ്. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖുമാണ്. ഹോട്ടൽ മുറിയിൽ […]

മൂന്നുവർഷമായി പ്രണയത്തിൽ; ബന്ധം പിരിയാമെന്ന പെൺകുട്ടിയുടെ തീരുമാനം അംഗീകരിക്കാനായില്ല; വീണ്ടും അടുത്തെത്തിയപ്പോൾ കളിത്തോക്ക് കാണിച്ചു വിരട്ടിയോടിച്ചു..! നിരന്തരം അവഗണിച്ചതോടെ കൊല; ഡൽഹിയിൽ 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയെ നടുക്കിയ അരുൺ കൊലയിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്. പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പശ്ചാത്താപവും ഇല്ലെന്ന് പ്രതി സാഹിൽ. ഞായറാഴ്ച വൈകീട്ടാണ് ഡൽഹിയെ നടുക്കിയ അരുംകൊല നടന്നത്. ഡൽഹി രോഹിണിയിലെ വഴിയിൽ വെച്ച് സുഹൃത്തിന്റെ മകന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പോയ സാക്ഷി ദീക്ഷിത് എന്ന പെൺകുട്ടിയെയാണ് സാഹിൽ കുത്തിക്കൊലപ്പെടുത്തിയത്. 22 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്. നിലത്തു വീണ പെൺകുട്ടിയുടെ തലയിൽ കല്ലുകൊണ്ടിടിച്ച് മരണം ഉറപ്പാക്കി. ആളുകൾ നോക്കിനിൽക്കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. എസി റിപ്പയറിങ്ങ് […]

ഡൽഹിയിൽ വീണ്ടും അരുംകൊല..!! പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി..!! കല്ലുകൊണ്ട് തലയ്ക്കടിച്ചു..! നിരവധിതവണ കുത്തി; കയ്യും കെട്ടി നോക്കി നിന്ന് നാട്ടുകാർ; പ്രതിക്കായി തിരച്ചിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും അതിക്രൂര കൊലപാതകം. 16 കാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. സാക്ഷി ദീക്ഷിത് (16) എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സഹിൽ (20) എന്നയാളാണ് പ്രതിയെന്നും ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ഡൽഹി രോഹിണിയിലാണ് നാടിനെ നടുക്കിയ സംഭവം. പെൺകുട്ടിയെ 15ലധികം തവണ കത്തികൊണ്ട് കുത്തുകയും തലയിൽ കല്ലുകൊണ്ട് പലതവണ അടിക്കുകയും ചെയതു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും എന്നാൽ ശനിയാഴ്ച വൈകുന്നരം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഞായറാഴ്ച വൈകീട്ട് […]

കുടുംബ വഴക്ക്; അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന് ദാരുണാന്ത്യം; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ തൃശ്ശൂര്‍: അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന് ദാരുണാന്ത്യം. തൃശ്ശൂര്‍ കോലാഴി ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണനാണ്(49) ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്.പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പ്രതി ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണനെ കുത്തുകയായിരുന്നു. ശ്രീകൃഷ്ണന്റെ വയറ്റിലാണ് ആഴത്തില്‍ കുത്തേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും 2.30 ഓടെ മരണം സംഭവിച്ചു. വടക്കാഞ്ചേരി മണലിത്തറ സ്വദേശികളാണ് ഉണ്ണികൃഷ്ണനും കുടുംബം. കോലഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് […]

ഹോട്ടലുടമയെ കൊന്ന് കൊക്കയിൽ തള്ളിയ കേസ്: പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു..!! ചോദ്യം ചെയ്യൽ നിർണ്ണായകമാകും ; കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പ് കുരുക്കെന്ന് നിഗമനം

സ്വന്തം ലേഖകൻ കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡി.വൈ.എസ്.പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്.പി നേതൃത്വത്തിൽവിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കിയേക്കും. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളുൾപ്പടെ വിശദമായി ചോദ്യം ചെയ്യും . ഇതിൽ, മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും വ്യക്തമാക്കേണ്ടതുണ്ട്. ഇതിനിടെ, കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂർ കോരങ്ങാട് ജുമാ മസ്ജിദിൽ ഇന്നലെ അർധരാത്രിയോടെ ഖബറടക്കി. എരഞ്ഞിപ്പാലത്തെ ഡി […]

ഹോട്ടലുടമയെ കൊന്ന് കഷണങ്ങളാക്കി കൊക്കയിൽ തള്ളിയ സംഭവം : അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി..!! കൊലപാതകത്തിൽ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡും

സ്വന്തം ലേഖകൻ മലപ്പുറം : തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഒരെണ്ണം പാറക്കൂട്ടത്തിൽ കിടക്കുന്ന നിലയിലും രണ്ടാമത്തെ ബാഗ് അരുവിയിലുമാണ് കണ്ടെത്തിയത്. മുകളിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് ട്രോളി ബാഗുകൾ. എന്നാൽ ഇത് വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി കൊക്കയിലേക്ക് തള്ളിയെന്ന് പറയുന്ന ബാഗുകൾ തന്നെയാണോ എന്ന് പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതേസമയം വ്യാപാരിയുടെ കൊലപാതകത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാർഡുമാണ്.സംഭവത്തിന് മുൻപ് കോഴിക്കോട് ഒളവണ്ണയിൽ […]

കോട്ടയം മണർകാട് മാലത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; അമ്മ കുത്തേറ്റ് കിടക്കുന്നത് കണ്ടത് കളി കഴിഞ്ഞെത്തിയ മക്കൾ; കൊല നടത്തിയത് കറുകച്ചാലിൽ ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്ത കേസിലെ പ്രതി !

സ്വന്തം ലേഖകൻ കോട്ടയം : മണർകാട് മാലത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു .കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26) ആണ് മരിച്ചത്. കൊല നടത്തിയത് കറുകച്ചാലിൽ ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്ത കേസിലെ പ്രതി . ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മാലത്തെ വീട്ടിൽ വെച്ചാണ് സംഭവം. യുവതിയുടെ അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തു പോയിരിക്കുകയായിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ അമ്മയെ കണ്ടത്. […]

‘ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ ചോദ്യം ചെയ്തു..! മകളെയും കുഞ്ഞിനെയും പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നു’..! പൊള്ളലേറ്റ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോപണവുമായി പിതാവ്…!

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ 23കാരിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ പിതാവ്. മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പുത്തന്‍തോപ്പ് സ്വദേശി രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവിനെയും ഒന്‍പത് മാസം പ്രായമുള്ള മകനെയും വീടിനുള്ളിലെ കുളിമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ജു ഇന്നലെ രാത്രിയും മകന്‍ ഡേവിഡ് ഇന്ന് രാവിലെയും മരിച്ചു. അതേസമയം രാജുവിന് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും, വിലക്കിയിട്ടുണ്ടെന്നും അഞ്ജുവിന്റെ പിതാവ് […]