video
play-sharp-fill

കൊട്ടാരക്കരയിൽ അന്യ സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ! മൃതദേഹം കണ്ടെത്തിയത് റോഡരികിൽ; ദുരൂഹത, അസ്വഭാവിക മരണത്തിന് കേസ്

സ്വന്തം ലേഖകൻ കൊല്ലം :കൊട്ടാരക്കരയിൽ തലയ്ക്കടിയേറ്റ് അന്യ സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ.ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് റോഡരികിൽ മൃതദേഹം കണ്ടത്. അസ്വഭാവിക മരണത്തിന് കൊട്ടാരക്കര പോലീസ് കേസെടുത്തു.

16 കാരിയെ കാമുകൻ കുത്തി വീഴ്ത്തി; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഡൽഹിയെ നടുക്കിയ കൊലപാതകം..! പ്രതി പിടിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നാണ് 20 കാരനായ പ്രതി സാഹിലിനെ പൊലീസ് പിടികൂടിയത്. പ്രതിയെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന. കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിന്റെ വീടിന് സമീപത്തു വെച്ചാണ് അതിക്രൂരകൊലപാതകം നടന്നത്. പെൺകുട്ടിയെ തടഞ്ഞു നിർത്തിയ പ്രതി 20 ലേറെ തവണ കുത്തിപ്പരിക്കേൽപ്പിച്ചു. നിലത്തു വീണ പെൺകുട്ടിയുടെ തലയിൽ വലിയ കല്ലുകൊണ്ട് ഇടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. ആളുകൾ കാൺകെയായിരുന്നു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അരുംകൊലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇതിനു […]

ഹോട്ടലുടമയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; ക്രൂരമായി കൊലപ്പെടുത്തിയത് ഹോട്ടലിലെ ജീവനക്കാരൻ ; പെൺസുഹൃത്തിനും പങ്ക് ; ഞെട്ടി വിറച്ച് നാട്ടുകാർ..!! അന്വേഷണം

സ്വന്തം ലേഖകൻ കോഴിക്കോട് : വ്യാപാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി(22) ഇയാളുടെ പെൺ സുഹൃത്ത് ഫർഹാന(18) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു . കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്.കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡും നഷ്ടമായിരുന്നു. […]

മലപ്പുറം എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

സ്വന്തം ലേഖകൻ മലപ്പുറം: എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ച റിദാന്‍ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാന്‍ മുഹമ്മദ്‌ ആണ് അറസ്റ്റില്‍ ആയത്. വെടി വെക്കാന്‍ ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെ കണ്ടെത്താന്‍ ഇന്ന് തെളിവെടുപ്പ് നടക്കും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നു വിവരം. ഈ മാസം 22നാണ് ചെമ്ബക്കുത്ത് മലയില്‍ റിദാനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വെടിയുണ്ടകള്‍ ഏറ്റ മുറിവ് റിദാന്റെ ശരീരത്തില്‍ ഉണ്ട്. ഒരു വെടിയുണ്ട ശരീരത്തിന് ഉള്ളില്‍ നിന്നും കണ്ടെത്തി. തലക്ക് […]

12 കാരനെ കൊലപ്പെടുത്തിയ സംഭവം: ബാലാവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

സ്വന്തം ലേഖകൻ കോഴിക്കോട് :കൊയിലാണ്ടി അരിക്കുളത്ത് 12 വയസുകാരനെ പിതൃസഹോദരി ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക‌്ഷന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം സംഭവത്തിനു പിന്നിലെ ആസൂത്രണം കണ്ടെത്തുന്നതിനു പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു കാണിച്ച്‌ പോലീസ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കൊയിലാണ്ടി അരിക്കുളത്ത് പന്ത്രണ്ടുകാരന്‍ അഹമ്മദ് ഹസന്‍ റിഫായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ ആസൂത്രണം നടന്നെന്ന പോലീസ് നിഗമനം വന്നതോടെയാണു ബാലാവകാശ കമ്മീഷന്‍റെ ഇടപെടല്‍. റിഫായിയുടെ പിതൃസഹോദരി […]

മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചു ..! സംഭവം മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനിൽ വച്ച്; അക്രമികൾ എത്തിയത് മാധ്യമപ്രവർത്തകരെന്ന വ്യാജേന…! കൊലയ്ക്ക് ശേഷം ‘ജയ് ശ്രീറാം’ വിളി..! മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ ദില്ലി: മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും കൊല്ലപ്പെട്ടു. പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ വച്ചാണ് സംഭവം. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പുറത്തുനിന്ന് എത്തിയവർ വെടിവയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മൂന്നുപേർ  പൊലീസിന്റെ പിടിയിലായിട്ടുണ്ട്.ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനു ഇടയിൽ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആത്തിഖിനെയായിരുന്നു. പിന്നീട് അഷ്റഫിനെയും വെടിവെച്ചു. രണ്ടുപേരും പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന […]

കുടുംബകലഹം; പാലക്കാട് വൃദ്ധയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി..! പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽ കോഴഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടി (75) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലയോടെയാണ് സംഭവം.ഭർത്താവ് നാരായണൻകുട്ടിയാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തെത്തുടർന്ന് പ്രകോപിതനായ നാരായണൻകുട്ടി ഭാര്യയെ വെട്ടുകയായിരുന്നു. പിന്നീട് നാരായണൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുടുംബകലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മം​ഗലം പൊലീസ് അറിയിച്ചു.

കുടുംബ വഴക്ക്; റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥൻ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്ത് ഗൃഹനാഥൻ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. തിരുവനന്തപുരം കാരേറ്റിന് സമീപം പേടികുളത്താണ് സംഭവം. പേടികുളം സ്വദേശി രാജേന്ദ്രനാണ് ഭാര്യ ശശികല കൊലപ്പെടുത്തതിയ ശേഷം തൂങ്ങി മരിച്ചത്. റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാജേന്ദ്രന്റെ രണ്ടാമത്തെ ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ച ശേഷമാണ് ശശികലയെ വിവാഹം ചെയ്തത്.

കൊടുംക്രൂരതയ്ക്ക് കാലം കാത്തുവെച്ച ശിക്ഷ ഇങ്ങനെ..! കാമുകനൊപ്പം ജീവിക്കാന്‍ നാലുവയസുകാരി മകളെയും ഭര്‍ത്തൃമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി..! മാതൃത്വത്തിന് തന്നെ അപമാനമെന്ന് കോടതി വിധി എഴുതി..! ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച പോയി, ജയിലില്‍ കക്കൂസ് കഴുകി ജീവിതം!!

സ്വന്തം ലേഖകൻ തിരുവനന്തപുരം : ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും നടത്തിയ അരും കൊല മലയാളികൾ മറന്നുകാണില്ല . ആറ്റിങ്ങലിൽ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതികളാണിവർ. കാമുകനൊപ്പം ജീവിക്കാന്‍ നാലു വയസ്സുകാരിയായ സ്വന്തം മകളെയും ഭര്‍ത്തൃമാതാവിനെയും അനുശാന്തി കാമുകനായ നിനോയ്ക്ക് ഒപ്പം ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കാളിയായ അനുശാന്തി മാതൃത്വത്തിന് തന്നെ അപമാനം എന്ന് കോടതി വിധി എഴുതിയിരുന്നു. കേസിൽ രണ്ടാം പ്രതിയായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അനുശാന്തി ഇപ്പോൾ. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ […]

മുത്തുവുമായുള്ള ബന്ധം രത്നവല്ലിയെ മാറ്റി ; കൊഞ്ചിക്കുഴഞ്ഞുള്ള ഫോൺവിളി കൂടി ; മഹേഷ് കുമാറുമായുള്ള ദാമ്പത്യം തുടരാനാവില്ലെന്ന് പറഞ്ഞപ്പോൾ പക ;രത്നവല്ലിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം ഇങ്ങനെ

സ്വന്തം ലേഖകൻ കാലടി: എറണാകുളം കാലടിയിലെ കൊലപാതകം ഭാര്യയുടെ മറ്റൊരു പ്രണയ ബന്ധത്തെ തുടർന്നെന്ന് വെളിപ്പെടുത്തൽ. മഹേഷ് കുമാറുമായുള്ള ബന്ധം തുടരാനാവില്ലെന്ന് ഭാര്യ രത്നവല്ലി നിലപാടടെടുത്തതോടെയാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം പൊലീസിൽ എത്തി പരാതി നൽകിയ മഹേഷിനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്നലെ മഹേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഭാര്യയ്ക്ക് മുത്തു എന്ന തമിഴ്നാട് സ്വദേശിയുമായി ബന്ധമുണ്ടായിരുന്നതായി മഹേഷ്കുമാറിന സംശയമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി രത്നവല്ലിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ […]