
പാലാ: പാലാ മണ്ഡലം തിരിച്ചു പിടിക്കാൻ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സർവ സന്നാഹങ്ങളുമായി പ്രചരണം ആരംഭിച്ചു. കരുത്ത് തെളിയിച്ച് പാലായുടെ സന്ധ്യകളെ ചുവപ്പണിയിച്ചുകൊണ്ട് നടന്ന ആറ് മണിക്കൂർ നീണ്ട ആവേശകരമായ റോഡ് ഷോയിൽ ആയിരങ്ങളാണ് അണിനിരന്നത്.
ഇടതുമുന്നണിയുടെയും കേരള കോൺഗ്രസിന്റെയും ഇരുവർണ്ണക്കൊടികളും ചെങ്കൊടികളും വാനിലുയർത്തി പ്രവർത്തകർ മണ്ഡലം കീഴടക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്.
തിരഞ്ഞെടുപ്പിൽ ‘രണ്ടില’ സന്ദേശം ഓരോ വോട്ടർമാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റോഡ് ഷോ. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയ ജാഥയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. റോഡ് ഷോയ്ക്കിടെ നടന്ന സ്വീകരണ യോഗങ്ങളിൽ പാലാ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്ന് ജോസ് കെ. മാണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 21-ന് മണ്ഡലം കൺവൻഷൻ
സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി മാർച്ച് 21-ന് നടക്കുന്ന നിയോജക മണ്ഡലം കൺവൻഷൻ ചരിത്ര സംഭവമാക്കി മാറ്റണമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ലാലിച്ചൻ ജോർജ് അറിയിച്ചു. മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും കൺവൻഷനിൽ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.







