video
play-sharp-fill

സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തം; അടുത്ത മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത..! ഇടിമിന്നൽ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് കാലവർഷക്കാറ്റും ശക്തമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂൺ അവസാനവാരത്തോടെ കാലവർഷം ശക്തിപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ […]

കാലവര്‍ഷം കൊച്ചിക്ക് സമ്മാനിച്ചത് കനത്ത നാശം

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസമായി പെയ്യുന്ന മഴ കൊച്ചിക്കുണ്ടാക്കിയത് കനത്ത നഷ്ടം. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ നശിച്ചത് 100 ഹെക്ടര്‍ കൃഷി. ജില്ലയില്‍ നഷ്ടം2.5 കോടി രൂപ. കൃഷി ഭവനുകള്‍ നല്‍കിയ പ്രാഥമിക കണക്കുകള്‍ പ്രകാരം ഇത്തവണ കാറ്റിലും മഴയിലും ഉണ്ടായ നഷ്ടം പൂര്‍ണമായി ശേഖരിച്ചിട്ടില്ല. 97 കൃഷിഭവനുകളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രകാരം 2438 തെങ്ങുകളും 6346 വാഴകളും 1736 കവുങ്ങുകളും 738 കുരുമുളകുകളും നശിച്ചു. ചൊവ്വാഴ്ച ഉണ്ടായ മഴക്കെടുതിയിലാണ് കൃഷി നാശം കൂടുതലും. ജില്ലയിലെ കൃഷി ഭവനുകളാണ് അതത് പ്രദേശത്തെ കൃഷി നാശനഷ്ടത്തിന്റെ […]