play-sharp-fill

മോദിയും ഷി. ജിൻപിങ്ങും ഇന്ന് മഹാബലിപുരത്ത് ; കാശ്മീർ ചർച്ചയാകും

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടി യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള മഹാബലിപുരത്ത് ഇന്ന് നടക്കും. മഹാബലിപുരം ആദ്യമായല്ല ഇന്ത്യാ – ചൈനാ ബന്ധങ്ങൾക്ക് വേദിയാകുന്നത്. മഹാബലിപുരം ഇന്ത്യാ ചൈനാ ഉച്ചകോടിക്ക് വേദിയാകുന്നത് യാദൃച്ഛികമല്ല. ഇന്ത്യാ ചൈനാ ബന്ധത്തിന്റെ പൗരാണിക സാംസ്‌കാരിക വശങ്ങളെ പ്രതിനിധീകരിക്കുന്ന ഇടമാണ് മഹാബലിപുരം. ചൈനാ ബന്ധത്തിന് ഇന്ത്യ കൊടുക്കുന്ന പ്രാധാന്യത്തെയാണ് ഈ ചരിത്ര നഗരത്തിലെ സമ്മേളനം ചൂണ്ടിക്കാണിക്കുന്നത്. അടുത്തകാലത്തായി ഇന്ത്യാ ചൈനാ ബന്ധം പല കാരണങ്ങളാൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. വൂഹാനിൽ നടന്ന ഒന്നാം […]

രാഹുലിനെതിരായ മാനനഷ്ടക്കേസ് ; ഡിസംബർ പത്തിലേക്ക് മാറ്റി

  സ്വന്തം ലേഖിക ന്യൂഡൽഹി: എല്ലാ കള്ളന്മാരുടെ പേരിനൊപ്പം മോദി എന്ന് ഉണ്ടായത് എങ്ങനെയെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെയെടുത്ത മാനനഷ്ടക്കേസ് ഡിസംബർ പത്തിലേക്ക് മാറ്റി. അഹമ്മദാബാദ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയ്ക്കായി കോടതിയിൽ രാഹുൽ ഇന്ന് നേരിട്ടെത്തിയിരുന്നു. ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് നൽകിയത്. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപകീർത്തിയുണ്ടാക്കിയെന്നായിരുന്നു പൂർണേഷ് മോദിയുടെ വാദം. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽവാദിച്ച രാഹുൽ ഗാന്ധി വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെ കേസ് ഡിസംബറിൽ പരിഗണിക്കുമ്പോൾ […]

മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന് ; ചർച്ചയിൽ കാശ്മീർ മുഖ്യ വിഷയം

സ്വന്തം ലേഖിക ബിയാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു. അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം […]

രണ്ടിൽ കൂടുതൽ കുട്ടികളായാൽ വോട്ടവകാശം ഇല്ലാതാകും: നിർണ്ണായക നിയമവുമായി കേന്ദ്ര സർക്കാർ; പദ്ധതി അവതരിപ്പിച്ചത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങ് കിഷോർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സഞ്ജയ് ഗാന്ധിയ്ക്ക് പിന്നാലെ രാജ്യത്തെ ജന സംഖ്യയെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിൽ എത്തിയ കേന്ദ്ര സർക്കാരാണ് ഇപ്പോൾ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. രാജ്യത്തെ ജനങ്ങൾക്ക് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂ എന്നും , രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ വോട്ട് അവകാശം നിഷേധിക്കണമെന്നും അടക്കമുള്ള വിവാദ നിർദേശങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ലോക ജനസംഖ്യാ ദിനത്തിൽ പുതിയ നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി […]