Spread the love

അഗർത്തല: ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങള്‍ മുഴുവൻ ഫോണില്‍ പകർത്താൻ ശ്രമിച്ച ബംഗ്ലാദേശി യുവാവിന്  തോക്ക് ചൂണ്ടി വിരട്ടി ഓടിച്ച്‌ ബിഎസ്‌എഫ് ജവാൻ.

video
play-sharp-fill

ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പ്രദേശത്താണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ബംഗ്ലാദേശില്‍ നിന്നുള്ള യുവാവ് ഇന്ത്യൻ അതിർത്തിക്ക് വളരെ അടുത്ത് വന്ന് തന്റെ മൊബൈല്‍ ഉപയോഗിച്ച്‌ വീഡിയോ ഷൂട്ട് ചെയ്യാൻ തുടങ്ങുന്നത് വീഡിയോയില്‍ ഉണ്ട്. ബിഎസ്‌എഫ് ജവാൻ ആവർത്തിച്ച്‌ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അത് അനുസരിക്കാൻ കൂട്ടാക്കാതെ യുവാവ് ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജവാൻ ഉടൻ തന്നെ തോക്ക് ചൂണ്ടി യുവാവിനെ വിരട്ടി ഓടിക്കുകയായിരുന്നു. പിന്നാലെ സുരക്ഷാ ഏജൻസികള്‍ വിഷയം ഗൗരവമായി എടുക്കുകയും അതിർത്തി പ്രദേശങ്ങളില്‍ ജാഗ്രത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.