മിസ്ഡ് കോൾ പൊല്ലാപ്പായി ; ഒരുമാസത്തിലേറെയായി യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കൻ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ പാലാ: മിസ്ഡ് കോൾ ഒടുവിൽ പൊല്ലാപ്പായി. ഒരു മാസത്തിലേറെയായി യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കൻ ഒടുവിൽ പൊലീസ് പിടിയിൽ. യുവതിയെ ഒരു മാസത്തിലേറെ ശല്യം ചെയ്ത ‘കോളറെ’ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നന്താനം കോളനി പുത്തൻകണ്ടം മധുസൂദനൻ (50) ആണ് അറസ്റ്റിലായത്. അറിയാതെ നമ്പർ തെറ്റി മധുസൂദനന് ഒരു മിസ്ഡ് കോൾ പോയി. പിന്നീടുള്ള ദിവസങ്ങളിൽ ഇയാൾ നിരന്തരം യുവതിയെ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. […]