play-sharp-fill

യൂട്യൂബിലൂടെ എം.ജി ശ്രീകുമാറിനെതിരെ അപവാദ പ്രചാരണം : മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ തൃശൂർ: എം.ജി ശ്രികൂമാറിനെതിരെ യുട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ചേർപ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിൽ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ട് യൂട്യൂബിലൂടെ അപവാദപ്രചരണമുണ്ടായതെന്നാണ് എം ജി ശ്രീകുമാർ നൽകിയ പരാതിയിൽ പറയുന്നത്. മ്യൂസിക് റിയാലിറ്റി ഷോയുടെ ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നത്. പാറളം പഞ്ചായത്തിലെ ചില വിദ്യാർഥികൾ യൂട്യൂബ് ചാനൽ മുഖേന […]

തീരദേശ പരിപാലന നിയമ ലംഘനം ; ഗായകൻ എം.ജി ശ്രീകുമാറിനെതിരായ കേസ് വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

  സ്വന്തം ലേഖകൻ മൂവാറ്റുപുഴ : ഗായകൻ എം.ജി ശ്രീകുമാർ തീരദേശ പരിപാലന നിയമം ലംഘിച്ച കേസ് വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ബോൾഗാട്ടി പാലസിന്റെ ബോട്ടുജെട്ടിക്ക് സമീപം കെട്ടിടം നിർമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ഡോ. ബി കലാം പാഷയാണ് വിശദമായ വാദം കേൾക്കുന്നതിന് ആക്ഷേപം ഫയലിൽ സ്വീകരിച്ചുകൊണ്ട് ജനുവരി 24ലേക്ക് മാറ്റിയത്. കെട്ടിടം അഴിമതി നിരോധന വകുപ്പിന്റെ പരിധിയിൽ വരില്ലന്നും ഓംബുഡ്‌സ്മാൻ അന്വേഷിച്ചാൽ മതിയെന്നുമുള്ള വിജിലൻസ് റിപ്പോർട്ടിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ആക്ഷേപം ഫയൽ […]