video
play-sharp-fill

സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ യുവാവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്;നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മുറി നല്‍കിയതെന്ന് കണ്ടെത്തൽ

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി അടൂര്‍ സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആരംഭിച്ചു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനിയറോട് വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരന്‍ രാജിവ് ഖാന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മുറി നല്‍കിയത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണം. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതികള്‍ക്ക് പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസില്‍ മുറി അനുവദിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ് സാധാരണ മുറി അനുവദിക്കുന്നത്. എന്നാല്‍ പ്രതികള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് […]

അടൂർ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസിലിട്ട് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി; മൂന്നംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത് കൊച്ചിയിൽ നിന്ന്;മര്‍ദ്ദനമേറ്റ് അവശനിലയിലായ യുവാവ് ആശുപത്രിയിൽ;വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. അടൂര്‍ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച്‌ ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചെന്നാണ് പരാതി.കഴിഞ്ഞ കുറെ ദിവസങ്ങളായി മകനെ കാണാനില്ലെന്ന് കാണിച്ച്‌ ലെവിന്‍ വര്‍ഗീസിന്റെ അച്ഛന്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ലെവിന്‍ വര്‍ഗീസിനെ അടൂര്‍ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച്‌ മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലെവിന്‍ വര്‍ഗീസിനായി തെരച്ചില്‍ നടത്തുന്നതിനിടെ, […]