video
play-sharp-fill

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു മുതൽ ശനിയാഴ്ച വരെ കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ […]

കൊവിഡ്കാലത്തെ മഴയാണ്, വേണം കൂടുതൽ ജാഗ്രത…! പുറത്ത് പോകുമ്പോൾ ഒന്നിലേറെ മാസ്‌കുകൾ കൈയിൽ കരുതുക, നനഞ്ഞ മാസ്‌ക് കവറിൽ സൂക്ഷിച്ച് വയ്ക്കുക ; ശ്രദ്ധിക്കാം ഇവയൊക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ മഹാമാരിയ്ക്കിടെ മഴക്കാലവും എത്തിയതോടെ ഏറെ ശ്രദ്ധയും കരുതലും ഓരോരുത്തരും പാലിക്കേണ്ടതുണ്ട്. മഴക്കാലത്ത് ഉണ്ടാവുന്ന വൈറൽ പനി, ജലദോഷം തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കൊവിഡിന് സമാനമാണ്. അതുകൊണ്ട് തന്നെ കൊറോണയ്ക്കിടെയുള്ള മഴക്കാലത്ത് ഏറെ ശ്രദ്ധ അത്യാവശ്യമാണ്. കൊറോണ ഒപ്പമുള്ള ഈ മഴക്കാലത്ത് കൂടുതൽ ജാഗ്രതയുള്ളവരാകണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം. ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ 1. നനഞ്ഞ മാസ്‌ക് ധരിക്കരുത്, പുറത്തുപോകുന്ന സമയങ്ങളിൽ ഒന്നിലേറെ മാസകുകൾ കൈയിൽ കരുതുക. 2. ഒരിക്കൽ ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയരുത്. ഒപ്പം നനഞ്ഞ മാസ്‌കുകൾ കവറിൽ […]

തീവ്രന്യൂനമർദം : വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും, കടൽ അതിപ്രക്ഷുബ്ദമാകും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തീവ്രന്യൂന മർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ലക്ഷദ്വീപ് മാലിദ്വീപ്‌കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇതിനെ തുടർന്നു കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ (ചില സമയങ്ങളിൽ 60) വരെയായിരിക്കും. നിലവിൽ മാലദ്വീപിൽ നിന്ന് വടക്ക്കിഴക്കായി 390 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 390 കിലോമീറ്റർ ദൂരെയുമാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം. […]

ഒക്ടോബർ 31 വരെ കാറ്റോടുകൂടിയ കനത്തമഴ ; പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് 31 വരെ ശക്തമായ കാറ്റോടു കൂടിയ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ 31വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് 29 ന് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31ന് ലക്ഷദ്വീപ്മാലിദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരള ലക്ഷദ്വീപ് തീരത്തിനിടയിൽ വരും മണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. […]

ന്യൂനമർദ്ദം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

  സ്വന്തം ലേഖിക കോഴിക്കോട്: ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത. രണ്ട് ജില്ലകളിലും ഒക്ടോബര്‍ 29ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒക്ടോബര്‍ 30നും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

ന്യൂനമർദ്ദം ചുഴലിക്കാറ്റായി, മത്സ്യത്തൊഴിലാളികൾ കടലിലിൽ പോകരുത്‌ ; കേന്ദ്ര കാലാവസ്ഥ വകുപ്പ്

സ്വന്തം ലേഖിക കൊച്ചി : അറബിക്കടലിൽ  രാവിലെയോടെ ‘ ക്യാർ ‘ ചുഴലിക്കാറ്റ് രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടകയിലെ രത്‌നഗിരിക് 240 കിലോമീറ്ററും മുബൈയിൽ നിന്നും 380 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ക്യാർ ചുഴലിക്കാറ്റ് ഇപ്പോൾ ഇന്ത്യൻ തീരത്തെ ലക്ഷ്യമാക്കിയാണ് ഇപ്പോൾ നീങ്ങുന്നതെങ്കിലും വൈകാതെ ദിശ മാറി അടുത്ത അഞ്ച് ദിവസം ഒമാൻ തീരത്തെ ലക്ഷ്യമാക്കി അതി തീവ്ര ചുഴലിക്കാറ്റായി നീങ്ങാനാണ് സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മ്യാന്മാർ ആണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. 2019 ലെ […]

അതിതീവ്ര മഴയുണ്ടാകില്ല ; റെഡ് അലേർട്ട് പിൻവലിച്ചു, കനത്ത മഴ തുടരും

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നിലനിൽക്കും. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം സംസ്ഥാനത്താകമാനം അതിശക്തമായ മഴയുണ്ടായിരുന്നു. ഇതിനെതുടർന്നാണ് 7 ജില്ലകളിൽ കഴിഞ്ഞദിവസം ഉച്ചയോടെ റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. അതേസമയം, സംസ്ഥാനത്ത് അടുത്ത 4 ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോർട്ട്. […]

കനത്തമഴ ; എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

  സ്വന്തം ലേഖിക എറണാകുളം : കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി ബാധകമാണ്. ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ) അവധി പ്രഖ്യാപിച്ചിത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചക്ക് ശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം എറണാകുളം […]

സംസ്ഥാനത്ത് കനത്ത മഴ ; കോട്ടൂരിൽ കാർ ഒഴുകി പോയി , നിരവധി ഇടങ്ങളിൽ ഉരുൾപ്പൊട്ടി

  സ്വന്തം ലേഖിക തിരുവനന്തപുരം : തുലാവർഷം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇതേത്തുടർന്ന് എല്ലാ ജില്ലകളിലും ഇന്ന് േെല്ലാ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ കോട്ടൂർ അഗസ്ത്യവന മേഖലയിൽ കാർ ഒഴുകി പോയി. അഗസ്ത്യവനത്തിനുള്ളിലെ കോട്ടൂർ വാലിപ്പാറ റോഡിൽ മൂന്നാറ്റുമുക്കിലാണ് കാർ ഒഴിക്കിൽപ്പെട്ടത്. […]

തുലാവർഷം ഇന്ന് മുതൽ ; പ്രളയപ്പേടിയിൽ കേരളം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്നു മുതൽ പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടെ പ്രളയപ്പേടിയിലാണ് കേരളം. ശനിയാഴ്ച വരെ തുലാവർഷം ശക്തമായിരിക്കും. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നുമുതൽ ശനി വരെ കണ്ണൂർ, കാസർകോട്, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.