തങ്ങളുടെ വിക്കറ്റ് കീപ്പർ ധോണിയെ പോലെ ആയിരുന്നുവെങ്കിലെന്ന് ഏത് ടീമും ആഗ്രഹിക്കും ; കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാർക്ക് ഉയരത്തിൽ വച്ചാണ് ധോണി പടിയിറങ്ങിയത് : ധോണിയെക്കുറിച്ച് വികാരഭരിതനായി സഞ്ജു
സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരമാണ് ധോണി. തങ്ങളുടെ വിക്കറ്റ് കീപ്പർ ധോനിയെ പോലെ ആയിരുന്നുവെങ്കിലെന്ന് ഏത് ടീമും ആഗ്രഹിക്കുമെന്ന് സഞ്ജു സാംസൺ. ഐ.പി.എൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്‌സിന് എതിരായ മത്സരത്തിന് ശേഷം ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ധോണിയെക്കുറിച്ച് വികാരഭരിതനായത്. ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിലും, കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാർക്ക് ഉയരത്തിൽ വെച്ചാണ് ധോണി പടിയിറങ്ങിയത്. ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് വേണ്ടിയും, ഡൊമസ്റ്റിക് ക്രിക്കറ്റിലും വിക്കറ്റ് കീപ്പർമാർക്കിടയിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്. ധോണിയ്ക്ക് […]