video
play-sharp-fill

സംസ്ഥാനത്ത് ശ്വാസകോശ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്;പുകവലി കുറഞ്ഞതാണ് കാരണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിഗമനം; അർബുദത്തിന് എതിരായ പോരാട്ടത്തിൽ പ്രതീക്ഷ ഏറുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വൻ തോതിൽ കുറവ്. പ്രതിവര്‍ഷം ചികില്‍സ തേടുന്നവരുടെ എണ്ണം ആയിരത്തിനു താഴെയെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആര്‍സിസിയിലെ റജിസ്ട്രി അടിസ്ഥാനമാക്കിയാണ് പുതിയ കണക്ക്. പുകവലി കുറഞ്ഞതാണ് ശ്വാസകോശ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ കുറവ് വരാന്‍ പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2015 – 2016 കാലയളവില്‍ ആര്‍ സി സി യില്‍ ചികില്‍സ തേടിയ ശ്വാസകോശ അര്‍ബുദ ബാധിതരുടെ എണ്ണം 1228 ആയിരുന്നു. തുടര്‍ന്നുളള രണ്ടു വര്‍ഷങ്ങളില്‍ 1225 ആയും […]