വീട് കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല യുഡിഎഫുകാരും ഉണ്ട് ; അവരുടെ മുഖത്തും പുഞ്ചിരിയുണ്ട് ; ആ പുഞ്ചിരിയും സംതൃപ്തിയും പങ്കുവയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത് : പ്രതിപക്ഷത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി തോമസ് ഐസക്
സ്വന്തം ലേഖകൻ തൃശ്ശൂർ: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെയും ബിജെപിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക് രംഗത്ത്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. വീടു കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല, യുഡിഎഫുകാരുമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ മുഖത്തും പുഞ്ചിരിയുണ്ട്. ജീവിതനിലവാരം മെച്ചപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. ആ സന്തോഷവും സംതൃപ്തിയും പങ്കുവെയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത്. അതു ചെയ്യാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് കാണിക്കണമെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം രണ്ടു ലക്ഷം കുടുംബങ്ങളിൽ വിടരുന്ന പുഞ്ചിരി പങ്കുവെയ്ക്കാൻ […]