ഏറ്റുമാനൂരിൽ ലതിക ഒത്തുതീർപ്പിലേക്ക്..! ലതിക കോട്ടയത്ത് വിമതയായേക്കും ; ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിനോട് സ്‌നേഹം മാത്രമെന്ന് ലതികാ സുഭാഷ് : ലതിക വഴങ്ങിയത് ഏ.കെ ആന്റണിയുടെ മധ്യസ്ഥതയിൽ
സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂരിൽ സ്വതന്ത്രയായ മത്സരിക്കുമെന്ന് ഭീഷണിയുയർത്തിയ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാവ് ഏ.കെ ആന്റണിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഏറ്റുമാനൂർ സീറ്റിന്റെ കാര്യത്തിൽ ലതികാ സുഭാഷ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നാണ് ലഭിക്കുന്ന സൂചന. തിങ്കളാഴ്ച രാവിലെ കുമാരനെല്ലൂരിലെ ലതികാ സുഭാഷിന്റെ വീട്ടിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസിനെ രാജകുമാരാ എന്ന വിളിയോടുകൂടിയാണ് ലതിക സ്വീകരിച്ചത്. അനുനയ ചർച്ചകൾക്കായി എത്തിയ പ്രിൻസിനോട് ചാനൽ ക്യാമറകൾക്ക് മുൻപിൽ വിതുമ്പിക്കൊണ്ട് വൈകിപ്പോയെന്ന മറുപടിയാണ് ലതികാ […]