video

00:00

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചിത്രരചനാ ക്യാമ്പയിൻ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉത്‌ഘാടനം ചെയ്തു

കോട്ടയം: സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് കവാടത്തിൽ വലിയ കാൻവാസിൽ കാരിക്കേച്ചർ/ചിത്രരചനാ ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി […]

കുട്ടി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു

മയക്കുമരുന്നിനടിമയായ 16കാരൻ മൂന്ന് കുടുംബാംഗങ്ങളെയും അയൽവാസിയെയും കൊന്ന് കിണറ്റിൽതള്ളി . ത്രിപുരയിലെ ധലായ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ശനിയാഴ്ച രാവിലെ അമ്മ, മുത്തശ്ശി, 10 വയസുകാരിയായ സഹോദരി എന്നിവർക്കൊപ്പം ഒരു അയൽവാസിയെയും കുട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടക്കുന്ന സമയം കുട്ടിയുടെ […]

വന്ദേമാതരം ദേശീയഗാനത്തിന് തത്തുല്യം; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവിശദീകരണം; രണ്ട് ​ഗാനങ്ങളോടും തുല്യ ആദരവ് പ്രകടിപ്പിക്കണം

ഡൽഹി : ദേശീയഗാനമായ ജനഗണമനയ്ക്ക് തത്തുല്യമാണ് വന്ദേമാതരം എന്നും രണ്ട് ​ഗാനങ്ങളോടും തുല്യ ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഡൽഹി ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ജനഗണമനയ്ക്ക് തത്തുല്യമായ പരി​ഗണനയും പദവിയും വന്ദേമാതരത്തിന് ലഭിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയ്ക്ക് […]

സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി, ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ

മലപ്പുറം: ഗ്രാമപഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പഞ്ചായത്തംഗത്തെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രമിത്തിനെതിരെയുള്ള പരാതി. സെപ്‌തംബർ പന്ത്രണ്ടിനാണ് […]

ആനവണ്ടിയെ ‘താമരാക്ഷൻ പിള്ള’യാക്കി, മരച്ചില്ലകൾ വച്ചുകെട്ടി അലങ്കരിച്ചു; കോതമംഗലത്ത് കെ എസ് ആർ ടി സിയുടെ കല്യാണ ഓട്ടം വിവാദത്തിൽ

കോതമംഗലം: കെഎസ്ആർടിസി ബസിനെ ‘താമരാക്ഷൻ പിള്ള’യാക്കി അലങ്കരിച്ച് കല്യാണയോട്ടം. കോതമംഗലം ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചർ ബസാണ് കല്യാണ ഓട്ടത്തിനായി രമേശ് എന്നയാൾ വാടകയ്‌ക്കെടുത്തത്. നെല്ലിക്കുഴി മുതൽ ഇരുമ്പുപാലം വരെ പോയ ബസിൽ നിറയെ ഇലകളും മരച്ചില്ലകളും കമ്പും വച്ചുകെട്ടി. താമരാക്ഷൻ പിള‌ള […]

ഇതര സംസ്ഥാന തൊഴിലാളികളോടും ക്രൂരത, ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണിയെടുപ്പിച്ചശേഷം മൊബൈലും പണവുമായി യുവാവ് മുങ്ങി; സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മലപ്പുറം : മലപ്പുറത്ത്‌ ഇതര സംസ്ഥാന തൊഴിലാളികളെ പറ്റിച്ച് മൊബൈലും പണവും കവർന്നു. ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണി എടുപ്പിച്ചതിന് ശേഷമാണ് കവർച്ച നടത്തിയത്. ജോലിയുണ്ടെന്ന് പറഞ്ഞു മൂന്നു യുവാക്കളെ ഒരു യുവാവ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. രാമപുരത്തെ ഉടമയില്ലാത്ത ഒരു […]

ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പെൺകുട്ടി രക്ഷപെട്ടത് അയൽവാസിയുടെ ഇടപെടൽ മൂലം; പാറശ്ശാലയിലാണ് സംഭവം

ഉദിയൻകുളങ്ങര: ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിനെയാണ് (39) പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പാറശാല സ്വദേശിയായ പത്താം ക്ലാസുകാരിയോട്, […]

വായു മലിനീകരണം രൂക്ഷം ; ഡൽഹിയിൽ കൂടുതൽ നടപടികളുമായി സർക്കാർ; ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ പ്രവേശിക്കുന്നതിൽ വിലക്ക്

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കൂടുതൽ നടപടികളുമായി സർക്കാർ. മലിനീകരണം വർധിപ്പിക്കുന്ന ഇടത്തരം- ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നത് വിലക്കി. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇരുപതിനായിരം […]

വളർത്തു നായക്ക് തീറ്റ വൈകി; യുവാവിനെ തല്ലിക്കൊന്നു; ശരീരമാകെ നൂറോളം പാടുകളും മുറിവുകളും; ബന്ധു അറസ്റ്റിൽ

പട്ടാമ്പി: നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിനു യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന കേസിൽ ബന്ധു അറസ്റ്റിൽ. മണ്ണേങ്ങോട് അത്താണിയിൽ വാടകവീട്ടിൽ താമസിക്കുന്ന, അർഷദ് (21) മരിച്ച സംഭവത്തിൽ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്. ശരീരം മുഴുവൻ അടിയേറ്റതിന്റെ നൂറോളം […]

രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ; തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി; ഇ ഓഫീസ് ഒരുക്കുന്നതിന് 75 ലക്ഷം അനുവദിച്ചതിനു പിന്നാലെയാണിത്

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. തുക അനുവദിച്ചു കൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവിറങ്ങും. രാജ്​ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ […]