ദേശീയ പാതയിൽ കുറ്റിപ്പുറം പാലത്തിൽ ഇന്നുമുതൽ ഒരാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം

  സ്വന്തം ലേഖകൻ കുറ്റിപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിൽ ബുധനാഴ്ച രാത്രി മുതൽ ഗതാഗതം നിയന്ത്രണം. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെ എട്ട് ദിവസത്തേക്കാണ് ഗതാഗത നിരോധനം. 29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുന്നത്. അറ്റകുറ്റ പണികൾക്കായാണ് ഭാരതപ്പുഴയുടെ കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂർണമായി നിർത്തിവെക്കുന്നത്. ഇതോടൊപ്പം മിനി പമ്പയോട് ചേർന്ന തകർന്ന റോഡും ഇതോടൊപ്പം ഇന്റർലോക്ക് ചെയ്യും. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ഉൾപ്പടെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് […]