സംസ്ഥാന ബജറ്റ്; കുടുംബശ്രീക്ക് 260 കോടി, തൊഴിലുറപ്പിന് 150 കോടി

സ്വന്തം ലേഖകൻ തിരുവനതപുരം: നിയമസഭയിൽ തന്റെ മൂന്നാമത്തെ ബജറ്റ് കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണിത്. കുടുംബശ്രീക്ക് 260 കോടിയും തൊഴിലുറപ്പിന് 150 കോടിയും സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും അനുവദിച്ചു. സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിക്കായി 1436 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71861 വീടുകള്‍ ഈ വര്‍ഷം പണിതുനല്‍കിയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ കേരള […]

ക്രൈം സ്പോട്ട് ഏതെന്ന് കണ്ടുപിടിക്കും; ഇനി വെറും കുടുംബശ്രീയല്ല, ‘സിബിഐ’ കുടുംബശ്രീ…അടിമുടി മാറ്റത്തിനൊരുങ്ങി കുടുംബശ്രീ…

എറണാകുളത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാൻ ക്രൈം സ്‌പോട്ടുകൾ മാപ്പ് ചെയ്ത് കുടുംബശ്രീ. ജില്ലയിലെ 14 പഞ്ചായത്തുകളിലായി ആദ്യ ഘട്ടത്തില്‍ തന്നെ 2,200 സ്പോട്ടുകളാണ് കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി കുടുംബശ്രീ കണ്ടെത്തിയിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് ‘സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക’ എന്നതാണ് ഇതിലൂടെ കുടുംബശ്രീ ലക്ഷ്യം വക്കുന്നത്. ആദ്യഘട്ടമായി  14  ഗ്രാമപഞ്ചായത്തുകളിലാണ് ക്രൈം സ്പോട്ടുകള്‍ മാപ്പ് ചെയ്തത്.കേന്ദ്ര സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ കാമ്പയിനായ ‘നാശാ മുക്ത് പദ്ധതി’യുടെ ഭാഗമായാണ് കുടുംബശ്രീ ക്രൈം മാപ്പിങ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ 14 പഞ്ചായത്തുകളില്‍ […]

കുടുംബശ്രീ അംഗങ്ങള്‍ ഇനി തെരുവുനായ്ക്കളെ പിടിക്കും; പരീശീലന പരിപാടികള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ കൊല്ലം: തെരുവ് നായ്ക്കളെ പിടിക്കാന്‍ ഇനി കുടുംബശ്രീ അംഗങ്ങള്‍. തെരുവ് നായ്ക്കളെ അമര്‍ച്ച ചെയ്യാനുള്ള തീവ്രയത്ന പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നായ്ക്കളെ പിടിക്കാനുള്ള പരിശീലനം കൊടുക്കുന്നത്. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഇന്നലെ പരിശീലനം ആരംഭിച്ചു. കൊല്ലം ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. വളര്‍ത്തു നായ്ക്കളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ജനന നിയന്ത്രണ ശസ്ത്രക്രിയ വഴി മാത്രമേ നായ്പെരുപ്പം നിയന്ത്രിക്കാനാവൂ. വെറ്ററിനറി സര്‍ജന്‍മാരേയും കുടുംബശ്രീയില്‍ നിന്നും ഡോഗ് ഹാന്റ്ലര്‍മാരെയും ഇതിനായി നിയമിച്ചു കഴിഞ്ഞു. ഒരു മാസം നീളുന്ന […]

സർക്കാർ ഓഫീസുകളിൽ ശൂചീകരണപ്രവർത്തനങ്ങൾക്കായി ഇനി കുടംബശ്രീ. തിരിച്ചടി നേരിടുന്നത് എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്ക്‌

  സ്വന്തം ലേഖിക തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ശുചീകരണ തൊഴിലാളികളായി കുടുംബശ്രീയുമായി കരാർ ഒപ്പിടാൻ സർക്കാർ ഉത്തരവ്. കൂടാതെ സെക്യൂരിറ്റി ജോലിക്കായി കെക്‌സോണുമായി (കേരള എക്‌സ്സർവീസ് മെൻ ഡവലപ്പ്‌മെന്റ് ആൻഡ് റീഹാബിലിറ്രേഷൻ കോർപ്പറേഷൻ) കരാർ ഒപ്പിടണമെന്നും ധനവകുപ്പ് ഉത്തരവിറക്കി. ഇത്തരത്തിൽ സേവന കരാറിൽ ഏർപ്പെടുന്നതിനാൽ താത്കാലിക ജീവനക്കാരെ നിയമിക്കേണ്ടെന്ന് ഇക്കഴിഞ്ഞ അഞ്ചിന് പുറത്തിറക്കിയ ഉത്തരവ് പറയുന്നു. ഫലത്തിൽ താൽകാലിക ശുചീകരണ ജീവനക്കാരുടെ എംപ്‌ളോയ്‌മെന്റ് എക്‌സ് ചേഞ്ച് വഴിയുള്ള നിയമനം ഇതോടെ നിലയ്ക്കും. മാത്രമല്ല, കുടുംബശ്രീയിൽ സ്ത്രീകൾ മാത്രമേ ഉള്ളൂവെന്നതിനാൽ ആ തസ്തികയിൽ പുരുഷന്മാരുടെ അവസരം […]