റെയ്ഡിന് വരുന്ന ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുത് : കെ.എസ്.എഫ്. ഇ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി തോമസ് ഐസക്
സ്വന്തം ലേഖകൻ ആലപ്പുഴ: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയപ്പോൾ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ കർശന നിലപാടുമായി ധനമന്ത്രി തോമസ് ഐസക്. കെ.എസ്.എഫ്.ഇയുടെ ശാഖകളിൽ ചട്ടപ്പകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ മന്ത്രി നിർദേശം നൽകി. കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനയ്ക്കായി എത്തിയ വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. വളരെ പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം പരിശോധനകൾ ആ ധനകാര്യ സ്ഥാപനത്തിന്റെ […]