video
play-sharp-fill

സ്കൂള്‍ വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളടക്കം രണ്ടുപേര്‍ പിടിയില്‍.

സ്വന്തം ലേഖകൻ കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളടക്കം രണ്ടുപേര്‍ പിടിയില്‍. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ മാനാഞ്ചിറക്ക് സമീപത്തുനിന്ന് സ്കൂള്‍ വിദ്യാര്‍ഥിയെ സൗഹൃദം നടിച്ച്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപം വെച്ച്‌ രണ്ടുപേരും ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദിച്ചശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു. ടൗണ്‍ എസ്.ഐ സുഭാഷ് ബാബു, എസ്.സി.പി.ഒമാരായ സജേഷ് കുമാര്‍, രാജേഷ്, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. എലത്തൂര്‍ ആദിയ മന്‍സില്‍ മുഹമ്മദ് സേഫ് […]

മകളുമായി സംസാരിക്കാൻ അനുവദിക്കില്ല, പ്രസവം പോലും വീട്ടുകാരെ അറിയിച്ചില്ല, അനഘ അനുഭവിച്ചത് കൊടിയ പീഡനം? ഭർത്താവിനെതിരേ കേസെടുത്തു.രണ്ടുവർഷം മുമ്പായിരുന്നു അനഘയുടെയും ശ്രീജേഷിന്റെയും വിവാഹം.

പറമ്പില്‍ബസാര്‍ സ്വദേശിനി അനഘയുടെ മരണത്തില്‍ ഭര്‍ത്താവ് കുരുവട്ടൂര്‍ സ്വദേശി ശ്രീജേഷിനെതിരേ കേസെടുത്തു. ആത്മഹത്യാപ്രേരണ, മാനസികവും ശാരീരികവുമായ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് അനഘ മരിച്ചതെന്നുകാട്ടി അനഘയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല. കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘയെ എലത്തൂരിനു സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തര പീഡനത്തെ തുടര്‍ന്ന് അനഘ ജീവനൊടുക്കിയെന്നാണ് ബന്ധുക്കളുടെ പരാതി. രണ്ടുവര്‍ഷം മുമ്പായിരുന്നു അനഘയുടെയും ശ്രീജേഷിന്റെയും വിവാഹം. വിവാഹശേഷം […]