കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ലഭിക്കുന്നത് മോശം ഭക്ഷണമെന്ന് പരാതി ; സമയത്ത് ഭക്ഷണം ലഭിക്കാതെ പ്രമേഹ രോഗികളക്കടമുള്ളവർ പട്ടിണിയിൽ : പ്രതിഷേധവുമായി കോവിഡ് വാർഡിലെ രോഗികൾ

തേർഡ് ഐ ബ്യൂറോ കോട്ടയം : തുടർച്ചയായ രണ്ടാം ദിവസവും മോശം ഭക്ഷണം ലഭിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് രോഗികൾ പ്രതിഷേധത്തിൽ. ആശുപത്രിയിലെ കോവിഡ് പ്രത്യേക വാർഡിൽ കഴിയുന്ന രോഗികൾക്കാണ് സമയത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്നും ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നുമുള്ള പരാതി ഉയർന്നിരിക്കുന്നത്. ഭക്ഷണത്തെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് രോഗികൾ ബഹളം ഉണ്ടാക്കിയതോടെ ശനിയാഴ്ച ആശുപത്രി അധികൃതർ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഞായാറാഴ്ച രാവിലെയും ഇത് തുടർന്നതോടെയാണ് രോഗികൾ വീണ്ടും പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വാർഡിൽ […]