play-sharp-fill

കോട്ടയത്ത് ട്രെയിനിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി ; കാരയ്ക്കൽ എക്സ്പ്രസിന്റെ എ.സി. കോച്ചിൽ നിന്നാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്; പിടികൂടിയത് റെയിൽവേ പോലീസും കേരളാ പോലീസും ചേർന്ന്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് ട്രെയിനിൽ നിന്ന് 21 ലക്ഷം രൂപയുടെ കുഴൽപ്പണം കണ്ടെത്തി. കാരയ്ക്കൽ എക്സ്പ്രസിന്റെ എ.സി. കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്നാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. റെയിൽവേ പോലീസും കേരളാ പോലീസും ചേർന്നാണ് കുഴൽപ്പണം പിടികൂടിയത്. പണം കോടതിക്ക് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി.

‘മർദിച്ചത് ടിടിഇ, പരാതി നൽകിയിട്ടും റെയിൽവേ പൊലീസ് കേസെടുത്തില്ല’; വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് കോട്ടയം റെയിൽവേ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അര്‍ജുന്‍ ആയങ്കി

സ്വന്തം ലേഖകൻ കോട്ടയം : വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് കോട്ടയം റെയിൽവേ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അര്‍ജുന്‍ ആയങ്കി. നാഗർകോവിൽ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും വിഡിയോ പകര്‍ത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. ടിടിഇ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വിനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി പറഞ്ഞു . റെയില്‍വേ പോലീസും ലോക്കല്‍ പോലീസും തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ ട്വിറ്ററിലൂടെയാണ് റെയില്‍വേക്ക് പരാതി നല്‍കിയതെന്നും ആയങ്കി കുറ്റപ്പെടുത്തി .

ട്രെയിനില്‍ മഴ നനഞ്ഞ സംഭവം; യാത്രക്കാരന്‍ നടത്തിയ നിയമപോരാട്ടത്തിന് ഏഴു വര്‍ഷത്തിനുശേഷം അനുകൂല വിധി

സ്വന്തം ലേഖകന്‍ തൃശൂര്‍: ട്രെയിനില്‍ മഴ നനഞ്ഞ സംഭവത്തില്‍ യാത്രക്കാരന്‍ നടത്തിയ നിയമപോരാട്ടത്തിന് ഏഴു വര്‍ഷത്തിനുശേഷം അനുകൂല വിധി. സ്വദേശി പുത്തൂര് വീട്ടില്‍ സെബാസ്റ്റ്യനാണ് ഉപഭോക്തൃ കോടതിയില്‍നിന്ന് അനുകൂലവിധി ലഭിച്ചത്. സെബാസ്റ്റ്യന്‍ 8,000 രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയുടെ വിധി. ജനശതാബ്ദി ട്രെയിനിലെ യാത്രയ്ക്കിടയിലാണ് തകരാര്‍ കാരണം അടയാതിരുന്ന ഷട്ടറിനടുത്തുള്ള സീറ്റില്‍ സെബാസ്റ്റ്യന്‍ കുടുങ്ങിപ്പോയത്. കനത്ത മഴയെ തുടര്‍ന്ന് വിന്‍ഡോ സീറ്റിലിരുന്ന സെബാസ്റ്റ്യന്‍ അടിമുടി നനയുകയായിരുന്നു. ഷട്ടര്‍ ശരിയാക്കണമെന്നു ടിടിആറിനോട് ആവശ്യപ്പെട്ടപ്പോള്‍ എറണാകുളത്തെത്തുമ്പോള്‍ ശരിയാക്കാമെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് ലഭിച്ചത്. […]

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആറുവരിപ്പാത വരുന്നു; നാഗമ്പടത്ത് പുതിയ പ്രവേശന കവാടം ; 20കോടിയുടെ പദ്ധതി പൂര്‍ത്തിയാവുക 2021 ഡിസംബറില്‍; അവലോകന യോഗവുമായി തോമസ് ചാഴിക്കാടന്‍ എം പി

സ്വന്തം ലേഖകൻ കോട്ടയം : റെയില്‍വേ സ്റ്റേഷനില്‍ ആറുവരിപ്പാത വരുന്നു. നാഗമ്പടത്ത് ആവും പ്രവേശന കവാടം. നിലവില്‍ മൂന്ന് പ്ലാറ്റ്‌ഫോം ആണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉള്ളത്. നിര്‍മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 5ആകും. രണ്ട് വരി പാത ആറ് ആകുന്നതോടെ ഒരു വരി പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമായി അനുവദിക്കാനും തീരുമാനമായി. നിലവില്‍ നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന റെയില്‍വേ ഗുഡ്ഷെഡ് മാറ്റി പുനഃസ്ഥാപിക്കും. രണ്ടാം പ്രവേശന കവാടം നാഗമ്പടത്ത് ആവും പ്രവര്‍ത്തിക്കുക. ഈ പ്രവേശന കവാടത്തില്‍ ലിഫ്റ്റ് സംവിധാനവും ഏര്‍പ്പെടുത്തും. വയോധികരായ യാത്രക്കാരെ പ്രേത്യേകം […]