‘മർദിച്ചത് ടിടിഇ, പരാതി നൽകിയിട്ടും  റെയിൽവേ പൊലീസ് കേസെടുത്തില്ല’; വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് കോട്ടയം റെയിൽവേ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി  അര്‍ജുന്‍ ആയങ്കി

‘മർദിച്ചത് ടിടിഇ, പരാതി നൽകിയിട്ടും റെയിൽവേ പൊലീസ് കേസെടുത്തില്ല’; വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് കോട്ടയം റെയിൽവേ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അര്‍ജുന്‍ ആയങ്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് കോട്ടയം റെയിൽവേ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അര്‍ജുന്‍ ആയങ്കി.

നാഗർകോവിൽ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും വിഡിയോ പകര്‍ത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിടിഇ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വിനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി പറഞ്ഞു .

റെയില്‍വേ പോലീസും ലോക്കല്‍ പോലീസും തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ ട്വിറ്ററിലൂടെയാണ് റെയില്‍വേക്ക് പരാതി നല്‍കിയതെന്നും ആയങ്കി കുറ്റപ്പെടുത്തി .