മയക്കു മരുന്ന് വില്പനക്കാർക്ക് സാമ്പത്തിക സഹായം…ആർപ്പൂക്കര സ്വദേശി പോലീസിന്റെ പിടിയിൽ…

കോട്ടയം:മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തികമായി സഹായം ചെയ്തു വന്നിരുന്ന ആൾ പോലീസിന്റെ പിടിയിലായി. ആർപ്പൂക്കര ഈസ്റ്റ് ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബാബു മകൻ മിഥുൻ സി. ബാബു (28) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതാം തീയതി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നടന്ന വന്‍ കഞ്ചാവ് വേട്ടയിൽ കെന്‍സ് സാബു, രഞ്ജിത്ത് എന്നിവരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും,കൂടാതെ ശാസ്ത്രീയമായി നടത്തിയ പരിശോധനയില്‍ നിന്നും ഇവർക്ക് മയക്കുമരുന്ന് വാങ്ങുന്നതിന് വേണ്ട സാമ്പത്തിക […]

മുകളിലിരിക്കുന്നവന്‍ കോട്ടയം മുഴുവന്‍ കാണുന്നുണ്ട്; നഗരത്തില്‍ 13 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച 51 ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി; പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം 24 മണിക്കൂറും; ക്യാമറാ കണ്ണുകള്‍ എവിടെയൊക്കെയെന്ന് അറിയാം തേര്‍ഡ് ഐ ന്യൂസിലൂടെ

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തിലെ 13 കേന്ദ്രങ്ങളിലായി 51 ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ഇന്ന് മുതല്‍ നഗരത്തിന്റെ ഓരോ ചലനങ്ങളും ഈ ക്യാമറകള്‍ ഒപ്പിയെടുക്കും. വിദേശ രാജ്യങ്ങളില്‍ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നടപ്പാക്കിയ അത്യാധുനിക ക്യാമറ സംവിധാന മാതൃകയാണ് കോട്ടയത്തിനും സ്വന്തമായത്. ഓള്‍ വെഹിക്കിള്‍ ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ സിസ്റ്റം (ഓള്‍ വെഹിക്കിള്‍എഎന്‍പിആര്‍) എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ആദ്യഘട്ടത്തില്‍ 2.1 കോടി ചെലവഴിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു ക്യാമറയ്ക്ക് 6 ലക്ഷം രൂപയാണ് ചെലവ്. നാഗമ്പടം പാലവും ബസ് സ്റ്റാന്‍ഡ് […]

കോട്ടയത്ത് വീണ്ടും കഞ്ചാവ് വേട്ട ; ആർപ്പൂക്കര സ്വദേശിയായ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ ഗാന്ധിനഗർ : കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കരിപ്പ ,പുത്തൻപുരക്കൽ എബിൻ ജോസഫിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധി നഗർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് കച്ചവടത്തിനായി സൂക്ഷിച്ച 20 പൊതി കഞ്ചാവും കണ്ടെടുത്തു. ആർപ്പൂക്കര, മണലേപ്പള്ളി, കരിപ്പ ഭാഗങ്ങളിൽ യുവാക്കൾ കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്നതായി ജില്ലാ പോലിസ് മേധാവി ജി.ജയദേവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് എ ബി നെ കുറിച്ച് സൂചന […]

കോട്ടയം മാര്‍ക്കറ്റിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറില്‍ താക്കോല്‍; പൊലീസ് പരിശോധനയില്‍ തെളിഞ്ഞത് വമ്പന്‍ ബൈക്ക് മോഷണം; തിരുവല്ല മുത്തൂരില്‍ നിന്നും മോഷ്ടിച്ച ബൈക്ക് പൊലീസിനെ കണ്ട് കോട്ടയത്ത് ഉപേക്ഷിച്ചതെന്ന് സംശയം; മോഷണത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസിന്

അപ്‌സര കെ സോമന്‍ കോട്ടയം: നഗരമധ്യത്തില്‍ മാര്‍ക്കറ്റിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറിലെ താക്കോല്‍ തുമ്പായി. തെളിഞ്ഞത് വന്‍ ബൈക്ക് മോഷണം. വ്യാഴാഴ്ച രാത്രി 9.30യോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ രണ്ടാം നമ്പര്‍ വാഹനത്തിന്റെ പരിശോധനയ്ക്കിടെ കോട്ടയം മാര്‍ക്കറ്റിനുള്ളില്‍ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീഡിയോ ഇവിടെ കാണാം കണ്‍ട്രോള്‍ റൂം സംഘത്തിലെ എ.എസ്.ഐ. ഐ സജികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നസീം, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. പരിശോധനയില്‍ അസ്വാഭാവികമായ നിലയില്‍ വാഹനം കണ്ടതിനെ തുടര്‍ന്ന് […]

കോട്ടയത്തെ ബി.ജെ.പിയുടെ നേതാക്കൾക്ക് നേരെ കയ്യോങ്ങിക്കൊണ്ട് നഗരത്തിലൂടെ വാഹനത്തിൽ പാറി നടക്കാമെന്ന മോഹം പൊലീസിന് വേണ്ട, ആ കാലമൊക്കെ കഴിഞ്ഞു ; ഡി.വൈ.എസ്.പിയുടെ പേരെടുത്ത് പറഞ്ഞ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഭീഷണി : വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം : ജില്ലയിലെ ബി.ജെ.പി നേതാക്കളെ ആക്രമിച്ച് നഗരത്തിലൂടെ തലങ്ങും വിലങ്ങും വാഹനത്തിൽ സഞ്ചരിക്കാമെന്ന മോഹം പൊലീസിന് വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് സന്ദീപ് വാര്യർ. ജില്ലാ പൊലീസിനെതിരെ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു സന്ദീപ് വാര്യർ. വീഡിയോ ഇവിടെ കാണാം ഡി.വൈ.എസ്.പി ആർ.ശ്രീകുമാറിന്റെയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് സന്ദീപ് വാര്യരുടെ ഭീഷണി. നവംബർ ഒന്നോടെ എക്‌സ്പയറി ഡേറ്റ് കഴിയാൻ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് പൊലീസ് കുറച്ച് ആത്മാർത്ഥത കാണിച്ചാൽ മതിയെന്നും സന്ദീപ് വാര്യർ […]