കോട്ടയം നഗരസഭ സ്നേഹദീപം 2023 ഭിന്നശേഷി കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ആവിഷ്ക്കരിച്ച സ്നേഹദീപം 2023 പദ്ധതിയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനും സ്നേഹക്കൂട്ടായ്മക്കുമായാണ് കലാമേള സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു ജയകുമാർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ബി ഗോപകുമാർ മുഖ്യപ്രഭാഷണവും ബിന്ദു സന്തോഷ് കുമാർ,ജോസ് പള്ളിക്കുന്നേൽ,സോന പി ആർ,കെ ശങ്കരൻ,എം പി സന്തോഷ് കുമാർ,ഷീജ അനിൽ,അനിൽകുമാർ,ജയമോൾ ജോസഫ് എന്നിവർ ആശംസയും സുമ […]

അഴിമതി വിരുദ്ധ ഭരണം വേണോ..! കോട്ടയത്ത് മുന്നണികൾക്കു ബദൽ കോട്ടകെട്ടാനൊരുങ്ങി ട്വന്റി 20 കൂട്ടായ്മ; ജനങ്ങളിൽ നിന്നും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥികൾ കോട്ടയത്തെത്തുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡിന്റെ പ്രതിസന്ധിക്കാലത്ത്  കേരളം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ഇടത് – വലത് മുന്നണികളുടെ അഴിമതിക്കഥകളും, ഭരണ ‘നാറ്റങ്ങളും’ കേട്ടുമടുത്ത കോട്ടയം ഒരുങ്ങുന്നത് മറ്റൊരു വിപ്ലവത്തിനാണ്. അഴിമതി രഹിത ഭരണം എന്ന വാഗ്ദാനവുമായി ടീം ട്വന്റി 20 കൂട്ടായ്മ കോട്ടയത്ത്  ഒരുങ്ങുകയാണ്. നഗരസഭ തിരഞ്ഞെടുപ്പിൽ നഗരത്തിലെ 52 വാർഡുകളിലും മത്സരിക്കുന്നതിനാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. അധികാരം ജനങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യം ഉയർത്തി നഗരസഭ പരിധിയിലെ എല്ലാ വാർഡുകളിൽ നിന്നും  ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിനാണ് ജനകീയ […]