play-sharp-fill

പൊതുവഴി കൗൺസിലറുടെ നിർദ്ദേശപ്രകാരം ഗേറ്റ് വച്ച് പൂട്ടി ; മാലിന്യം വീഴുന്നതിനാലെന്ന വിചിത്ര വാദവുമായി കോട്ടയം നഗരസഭാ കൗൺസിലർ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും അൻപത് വർഷത്തിലേറെ പഴക്കമുള്ളതുമായ റോഡ് കൗൺസിലറുടെ നിർദ്ദേശപ്രകാരം സ്വകാര്യവക്തി ഗേറ്റ് വച്ച് പൂട്ടി. നഗര നഗരമധ്യത്തിൽ പാലസ് റോഡിൽ നിന്നും ഭാരത് ആശുപത്രി ഭാഗത്തേക്ക് പോകുന്നതിനായുള്ള നടപ്പു വഴിയാണ് ഇരുവശത്തും ഗേറ്റ് വച്ച് പൂട്ടിയത്. റോഡിൽ മാലിന്യം വീഴുന്നതിനാലാണ് ഗേറ്റ് വെച്ചതെന്ന വിചിത്ര വാദമാണ് കൗൺസിലർ ജി ഗോപകുമാർ പറയുന്നത്. എന്നാൽ നഗരസഭയുടെ അനുമതിയില്ലാതെയാണ് ഗേറ്റ് സ്ഥാപിച്ചതെന്ന് നഗരസഭാ അധ്യക്ഷ ഡോ പി.ആർ സോന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഗേറ്റ് പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് എ ഐ […]

കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

  സ്വന്തം ലേഖിക കോട്ടയം : നഗരസഭാ തെരെഞ്ഞെടുപ്പിൽ യു.എഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വീണ്ടും മികച്ച വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥിയായ സൂസൺ കുഞ്ഞുമോനാണ് കോട്ടയം നഗരസഭയിലെ പുതിയ ഡെപ്യൂട്ടി ചെയർപേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജയശ്രീ ബിനുവിനെയും ബി.ജെ.പി സ്ഥാനാർത്ഥിയായ ജ്യോതി ശ്രീകാന്തിനെയും പിൻന്തള്ളി 31 വോട്ടിനാണ് സൂസൺ കുഞ്ഞുമോൻ തെരെഞ്ഞെടുക്കപ്പെട്ടത്. 52 കൗൺസിൽഅംഗങ്ങളുള്ള നഗരസഭയിൽ 50 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ. ഡി. എഫ്, ബിജെപി സ്ഥാനാർത്ഥികൾക്ക് യഥാക്രമം 15, 4 എന്നിങ്ങനെ വോട്ടുകൾ നേടി.   കോൺഗ്രസ്സിലെ ബിന്ദു സന്തോഷ് കുമാർ ഡെപ്യൂട്ടി […]