കര്‍ണാടകയില്‍ മിന്നുന്ന വിജയം നേടിയതിന്റെ ആഘോഷം നടത്തി കോൺഗ്രസ് കോട്ടയത്ത് തമ്മിലടിച്ചു; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ ഇരു വിഭാഗം പ്രവര്‍ത്തകർ തമ്മിൽ പൊരിഞ്ഞ അടി !

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത്‌ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ശനിയാഴ്ച വൈകിട്ട് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ ചേർന്ന പൊതു സമ്മേളനത്തിനിടെയാണ് ഇരു വിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയത്. ഏറെ നാളായി ഡിസിസിയിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള ആഭിപ്രായ വ്യത്യാസമാണ് ഇന്നലെ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിലിരിക്കയാണ് പ്രവർത്തകർ തമ്മിലിടിച്ചത്. ഈ സമയം ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് വേദിയിലേക്കെത്തി. ഒരു വിഭാഗം പ്രവർത്തകർ അദ്ദേഹത്തിന് മുദ്രാവാക്യം […]