കര്‍ണാടകയില്‍ മിന്നുന്ന വിജയം നേടിയതിന്റെ ആഘോഷം നടത്തി കോൺഗ്രസ് കോട്ടയത്ത് തമ്മിലടിച്ചു; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ  ഇരു വിഭാഗം പ്രവര്‍ത്തകർ തമ്മിൽ പൊരിഞ്ഞ അടി !

കര്‍ണാടകയില്‍ മിന്നുന്ന വിജയം നേടിയതിന്റെ ആഘോഷം നടത്തി കോൺഗ്രസ് കോട്ടയത്ത് തമ്മിലടിച്ചു; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ ഇരു വിഭാഗം പ്രവര്‍ത്തകർ തമ്മിൽ പൊരിഞ്ഞ അടി !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത്‌ യൂത്ത് കോണ്‍ഗ്രസ് ജില്ലാ
സമ്മേളനത്തിനിടെ പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ശനിയാഴ്ച വൈകിട്ട് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ ചേർന്ന പൊതു സമ്മേളനത്തിനിടെയാണ് ഇരു വിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയത്.

ഏറെ നാളായി ഡിസിസിയിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള ആഭിപ്രായ വ്യത്യാസമാണ് ഇന്നലെ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിലിരിക്കയാണ് പ്രവർത്തകർ തമ്മിലിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് വേദിയിലേക്കെത്തി. ഒരു വിഭാഗം പ്രവർത്തകർ അദ്ദേഹത്തിന് മുദ്രാവാക്യം വിളിച്ചു. പിന്നിട് സംസാരിച്ച യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ്, മുദ്രാവാക്യം വിളിച്ചതിനെ പരിഹസിച്ചു കൊണ്ട് ഡി.സി.സി. പ്രസിഡന്റിനെ പ്രസംഗിക്കാൻ ക്ഷണിച്ചു.
തുടര്‍ന്നു സമ്മേളന നഗറില്‍ ഇരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുക്കുകയും ഇരുവരും ഇടപെട്ടതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇന്നലെ നടന്ന യോഗത്തിലേക്ക് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെ ക്ഷണിച്ചിരുന്നില്ലെന്നും ഇന്നു നടക്കുന്ന യോഗത്തിലേക്കാണ് ക്ഷണിച്ചിരിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ചിന്തു കുര്യന്‍ ജോയി പ്രതികരിച്ചു.

അതേസമയം ഇന്നലെ നടന്ന സംഭവത്തെപ്പറ്റി ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പ്രതികരിക്കാന്‍ തയാറായില്ല.

Tags :