ഇങ്ങനെയൊക്കെ ചെയ്യാമോ…! കോട്ടയം കളക്ടറേറ്റില്‍ ദുരിതാശ്വാസനിധിയുടെ മറവിൽ ഉദ്യോഗസ്ഥരുടെ തട്ടിപ്പ്; ഏജന്‍റുമാര്‍ മുഖേന അനര്‍ഹര്‍ക്ക് ധനസഹായം നല്‍കി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു ; ഹൃദ്രോഗത്തിന് സഹായ അപേക്ഷയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടർ ; ധനസഹായം നല്‍കിയതായി കാണിച്ച 13 അപേക്ഷകരിൽ പലർക്കും പണം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ; കളക്ടറേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്…!
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം കളക്ടറേറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മറവിലും ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി. ഏജന്‍റുമാര്‍ മുഖേന അനര്‍ഹര്‍ക്ക് ധനസഹായം നല്‍കി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കിഴക്കന്‍മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. കളക്ടറേറ്റില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മറവിൽ ധനസഹായം ഏര്‍പ്പാടാക്കി നല്‍കുന്നതിന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ധനസഹായം നല്‍കിയതായി കാണിച്ച 13 അപേക്ഷകരെ വിളിച്ചുനടത്തിയ അന്വേഷണത്തില്‍ മൂന്ന് അപേക്ഷകര്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. […]