കല്ലറ തുറക്കുന്നതിന് മുമ്പ് തന്നെ ജോളി തന്നോട് കുറ്റം സമ്മതിച്ചിരുന്നു ; ഷാജു

  സ്വന്തം ലേഖിക കല്ലറ തുറക്കുന്നതിന് മുമ്ബ് ജോളി തന്നോട് കുറ്റം സമ്മതിച്ചതായി ഷാജുവിന്റെ മൊഴി പുറത്ത്. അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച മൊഴിയുടെ വിശദാംശങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു. ആറ് പേരെയും കൊലപ്പെടുത്തിയത് ജോളിയാണെന്ന് തന്നോട് ജോളി പറഞ്ഞിരുന്നുവെന്ന് ഷാജു പൊലീസിന് മൊഴി നല്കി. കല്ലറ തുറക്കുന്നതിന് മുമ്പ് ആറ് പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി പറഞ്ഞു. എന്നാൽ താൻ ആദ്യം ഇക്കാര്യം വിശ്വസിച്ചില്ലെന്നും പിന്നീട് ഇക്കാര്യം ജോളി ആവർത്തിച്ചു പറഞ്ഞുവെന്നുമാണ് ഷാജു മൊഴി നല്കിയിട്ടുള്ളത്. എന്നാൽ […]

കൂടത്തായി കൊലപാതക പരമ്പര ; മുസ്ലീം ലീഗ് പ്രാദേശിക നേതാവ്‌ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ റെയ്ഡ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരകളിലെ പ്രതി ജോളിയുടെ അയൽക്കാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവും ശാഖാ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ നടത്തി . അറസ്റ്റിനു മുമ്പ് ഭൂ നികുതി രേഖകൾ, റേഷൻ കാർഡ് തുടങ്ങിയവ ഇമ്പിച്ചി മൊയ്തീനെ ഏൽപ്പിച്ചുവെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇതേതുടർന്നാണ് പൊലീസ് നടപടി. എന്നാൽ, പൊലീസിന് പരിശോധനയിൽ രേഖകളൊന്നും കണ്ടെത്താനായില്ല. പിടിയിലാകുന്നതിന് മുമ്പ് ജോളി ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചതായുള്ള ഫോൺ രേഖകൾ പൊലീസിന് ലഭിച്ചിരുന്നു. ഇമ്പിച്ചി […]

കൂടത്തായി കൊലക്കേസ് ; വ്യാജ ഒസ്യത്ത് നിർമ്മിച്ച് തട്ടിയെടുത്ത സംഭവത്തിൽ ജോളിക്കെതിരായ റിപ്പോർട്ട് കാണ്മാനില്ല, പഞ്ചായത്ത് അധികൃതരോട് അന്വേഷണം സംഘം വിശദീകരണം തേടി

  സ്വന്തം ലേഖിക കോഴിക്കോട്: വ്യാജ ഒസ്യത്ത് നിർമിച്ച് ഭൂമി തട്ടിയെടുത്ത സംഭവത്തിൽ ജോളിക്കെതിരായ അന്വേഷണ റിപ്പോർട്ട് കാണാതായതായി സ്ഥിരീകരണം. ജോളിക്കെതിരെ വില്ലേജ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടാണ് കാണാതായത്. ഓമശേരി പഞ്ചായത്തിൽ നിന്നും റിപ്പോർട്ട് കാണാതായ സംഭവത്തിൽ പഞ്ചായത്ത് അധികൃതരോട് അന്വേഷണം സംഘം വിശദീകരണം തേടി. ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും വ്യാജ ഒസ്യത്തും രേഖകളും ഹാജരാക്കി ജോളി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. തുടർന്ന് മറ്റ് ബന്ധുക്കൾ പരാതിയുമായി വന്നപ്പോൾ വില്ലേജ് ഓഫീസർ ഇക്കാര്യം പരിശോധിക്കുകയും ജോളി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് തിരിച്ചറിയുകയും […]

കൂടത്തായി കൊലപാതക പരമ്പര പ്രതീക്ഷിച്ചതിലും സങ്കീർണ്ണം ; ഡി.ജി.പി പൊന്നാമറ്റം വീട്ടിലെത്തി

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ പരോഗതി വിലയിരുത്താൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിലെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്.പി സൈമണിനൊപ്പമാണ് ബെഹ്‌റ പൊന്നാമറ്റം വീട്ടിലെത്തിയത്. കൂടത്തായി കൂട്ടമരണത്തിൽ ആറു കേസുകൾ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതൽ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം. കൂടത്തായി കൊലപാതക കേസ് പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര പറഞ്ഞു. കേസ് അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിലെ സമർത്ഥരായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുകയെന്നും ഡി.ജി.പി പറഞ്ഞു. പരമാവധി […]

ട്രോളുണ്ടാക്കുന്നവർക്കും അമ്മയും പെങ്ങളും ഉണ്ടെന്ന ഓർമ്മ വേണം ; ജോളിയുടെ പേരിലിറക്കുന്ന ട്രോളുകൾ വേദനാജനകമെന്ന് വനിതാ കമ്മീഷൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ പേരിൽ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ വരുന്ന ട്രോളുകൾ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പുരുഷൻമാർ നടത്തുന്ന കൊലപാതകങ്ങളുടെ പേരിൽ പുരുഷ സമൂഹത്തെ മൊത്തത്തിൽ ആരും ആക്ഷേപിക്കാറില്ല. സ്‌നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യർത്ഥന നിരസിച്ചതിന്റെ പേരിലും അകാരണമായ സംശയത്തിന്റെ പേരിലും നിരവധി പുരുഷൻമാർ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ട്. ഇതിന്റെ പേരിൽ ആരും പുരുഷസമൂഹത്തെ മൊത്തത്തിൽ കൊലയാളികളായി മുദ്ര […]

ഷാജുവിനെ കൊന്ന് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനെ വിവാഹം കഴിക്കാൻ ജോളി ആഗ്രഹിച്ചിരുന്നു. ജോൺസന്റെ ഭാര്യയെ കൊല്ലാനും ശ്രമം നടത്തി ; ജോളിയുടെ തമിഴ്‌നാട് യാത്രയുടെ പുറകെ പോലീസ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ രണ്ടാം ഭർത്താവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. രണ്ടാം ഭർത്താവായ ഷാജുവിനെ കൊലപ്പെടുത്തി മൂന്നാം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ജോളി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ബിഎസ്എൻഎൽ ജീവനക്കാരനും സുഹൃത്തുമായ ജോൺസനെ വിവാഹം കഴിക്കാനാണ് ജോളി ആഗ്രഹിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ജോൺസന്റെ ഭാര്യയെ കൊല്ലാനും ശ്രമിച്ചുവെന്നും ജോളി മൊഴി നൽകി. ഇരുവരും തമ്മിലുളള സൗഹൃദം വ്യക്തമാക്കി ജോളി കോയമ്പത്തൂരിൽ പോയത് ജോൺസനെ കാണാനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഓണക്കാലത്ത് […]

കൂടത്തായ് കൊലക്കേസ് : ‘ പൊന്നാമറ്റം വീടിന് ദോഷമുണ്ട്, അതുകൊണ്ടാണ് കൂടുതൽ ആളുകൾ മരിക്കുന്നത് ‘ ജോളി അയൽവാസികളോട് പറഞ്ഞതിങ്ങനെ

  സ്വന്തം ലേഖിക കോഴിക്കോട് : പൊന്നാമറ്റം വീടിനു ദോഷമുണ്ടെന്നും അതിനാൽ കൂടുതൽ കുടുംബാംഗങ്ങൾ മരിക്കാൻ സാധ്യതയുണ്ടെന്നും ജോളി നാട്ടുകാർക്കിടയിൽ പറഞ്ഞിരുന്നതായി അയൽവാസികൾ. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ തങ്ങളാരും സംശയിച്ചിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു. പൊന്നാമറ്റം വീടിനു ദോഷമുള്ളതുകൊണ്ട് കുടുംബത്തിലെ കൂടുതൽ പേർ മരിക്കുമെന്നു കട്ടപ്പനയിലുള്ള ജ്യോത്സ്യൻ പറഞ്ഞതായി ജോളി തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. കൊല്ലപ്പെടുന്നതിനു മുൻപ് ജോളിയുടെ ആദ്യ ഭർത്താവ് റോയിയും ഈ കഥ വിശ്വസിച്ചു. ദോഷം മാറ്റാനുള്ള പൂജകളും പരിഹാര ക്രിയകളും റോയി നടത്തിയിരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. […]

ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ആഘോഷം അതിഗംഭീരം ; പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ച് തകർത്ത് ആഘോഷിച്ചതും സിലി മരിച്ച് ഒരു വർഷമാകുമ്പോൾ

സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയുടെയും രണ്ടാം ഭർത്താവ് ഷാജുവിന്റേയും രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. ജോളിയും രണ്ടാം ഭർത്താവ് ഷാജുവും പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ചും വിവാഹവേള ആഘോഷമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലി മരിച്ച് ഒരുവർഷത്തിന് ശേഷമാണ് ജോളിയെ ഷാജു വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് സിലിയുടെ വീട്ടുകാർ നിർബന്ധിച്ചെന്നായിരുന്നു ഷാജു ആദ്യം പറഞ്ഞത്. എന്നാൽ രണ്ടാം വിവാഹത്തിന് തങ്ങൾ എതിരായിരുന്നുവെന്നും വിവാഹത്തിൽ പങ്കെടുത്തില്ലെന്നും സിലിയുടെ സഹാദരൻ മൊഴി നൽകിയിരുന്നു. ഷാജു-സിലി […]

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ; അന്വേഷണം മുൻ എസ്.ഐ രാമനുണ്ണിയിലേക്കും ; കേസിൽ വഴിത്തിരിവ്

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഷാജുവിനെ ഇപ്പോൾ വടകര റൂറൽ എസ്.പി ഓഫീസിലേക്ക് വിശദമായി ചോദ്യം ചെയ്യാൻ കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരിക്കും കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അതേസമയം, അറസ്റ്റ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. ഷാജുവിനെതിരെ നേരത്തെ ഭാര്യ ജോളി അന്വേഷണ സംഘത്തോട് നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഭാര്യ […]

ഭീതിയുടെ പരിവേഷവുമായി പൊന്നാമറ്റം എന്ന ഭാർഗവീനിലയം

സ്വന്തം ലേഖിക കോഴിക്കോട്:കൂടത്തായിയിലെ തുടർകൊലപാതകങ്ങളുടെ ചുരുളുകൾ അഴിയുമ്പോൾ നാട്ടുകർക്ക് പ്രിയപ്പെട്ടവരായിരുന്ന ടോംതോമസിന്റെയും അന്നമ്മയുടെയും പൊന്നാമറ്റം വീട് ഭീതിയും ദുരൂഹതകളും നിറഞ്ഞു നിൽക്കുന്ന ഭാർഗവീനിലയം പോലെയായി. കേസന്വേഷണത്തിന്റെ ഭാഗമായി കോടഞ്ചേരി പൊലീസ് ഇന്നലെ രാവിലെ പൊന്നാമറ്റം തറവാട് വീട് പൂട്ടി സീൽ ചെയ്തു. കൊലപാതകങ്ങൾ നടന്ന സാഹചര്യവും കൊലപാതകത്തിന് സ്വത്തുമായി ബന്ധമുണ്ടെന്ന സൂചനകളുമാണ് വീട് സീൽ ചെയ്യാൻ കാരണം. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡിന്റെ അംശങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്താമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്. ടോംതോമസിന്റെ മകളും മറ്റു ചില ബന്ധുക്കളും ഇവിടെ നിന്ന് മാറി. അതേസമയം ജോളി […]