video
play-sharp-fill

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ലീഗ് നേതാവിന്റെ മകൻ അടക്കം 3 യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇരിട്ടി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 3 യുവാക്കൾ അറസ്റ്റിൽ. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് പേരാണ് സംഭവത്തിൽ കര്‍ണാടകയില്‍ അറസ്റ്റിലായിരിക്കുന്നത് മട്ടന്നൂരിലെ ലീഗ് നേതാവിന്റെ മകനും സംഭവത്തിൽ പിടിയിലായിട്ടുണ്ട്. കര്‍ണാടകയിലെ കുടക് ജില്ലയിലെ നാപ്പോക്കിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അറസ്റ്റിലായ ഷമ്മാസ് , റഹീം, ഷബീര്‍ എന്നിവര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി തട്ടികൊണ്ട് പോകാന്‍ ശ്രമിക്കുകയും പെണ്‍ക്കുട്ടി ബഹളം വയ്ക്കുകയും ചെയ്തു. ഇത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം […]

സ്വന്തം മകളെ തട്ടിക്കൊണ്ടുപോയി, മലപ്പുറത്ത് പൊലീസുകാരനായ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

മലപ്പുറം: മകളെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയിൽ കുട്ടിയുടെ പിതാവ് കൂടിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാണ്ടറും മങ്കട കൂട്ടില്‍ ചേരിയം സ്വദേശി മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി നാല് വയസ്സായ മകളെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്‌കൂളില്‍ എല്‍ കെ ജിയില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ 18ന് സ്‌കൂളിലെത്തിയ പിതാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാതാവിന്റെയോ […]

സ്വര്‍ണക്കടത്ത് സംഘത്തിൻ്റെ ക്രൂര മർദ്ദനം; യുവാവിനെ പൊലീസ് രക്ഷപെടുത്തി; പ്രതികളെ പിടികൂടാനായില്ല; സംഘത്തിൽ മംഗലാപുരം സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രതികൾ

തിരുവനന്തപുരം:കഴക്കൂട്ടത്ത് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. പുത്തന്‍ തോപ്പ് സ്വദേശി നിഖില്‍ നോര്‍ബറ്റിനാണ് മര്‍ദനമേറ്റത്.യുവാവിനെ കഴക്കൂട്ടം പൊലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നിഖിലിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് സംഘം നിഖിലിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പല സ്ഥലങ്ങളിലെത്തിച്ച്‌ സംഘം ക്രൂരമായി മര്‍ദിച്ചുവെന്നാണ് പറയുന്നത്. നിഖിലിന്റെ പിതാവിനെ വിളിച്ചാണ് സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇവരുടെ ലെക്കേഷന്‍ നിഖിലിന്റെ പിതാവിന് അയച്ചുകൊടുത്തതാണ് കേസില്‍ വഴിത്തിരിവായത്. നിഖിലിന്റെ പിതാവ് അറിയിച്ചതിനെ തുടര്‍ പൊലീസ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. എന്നാല്‍ […]

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ;ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകയറ്റാന്‍ ശ്രമിച്ചു ;മറ്റ് വാഹനങ്ങള്‍ വന്നതോടെ സംഘം കടന്നുകളഞ്ഞു.

സ്വന്തം ലേഖകൻ തിരുവനന്തപുരം:എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി.തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായാണ് പരാതി. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി കുന്നത്തുകാല്‍ മാണിനാട് റോഡില്‍ വച്ചാണ് എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യര്‍ത്ഥി കാര്‍ത്തിക്നെയാണ് ബൈക്കിലെത്തിയ സംഘം തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. എതിര്‍ ദിശയില്‍ നിന്നും […]