പി.എസ്.സി പരീക്ഷയ്ക്ക് ഇനി രണ്ട് ഘട്ടം, ആദ്യഘട്ടത്തിൽ വിജയിക്കുന്നവർ മാത്രം രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾ ഇനിമുതൽ നടത്തുക രണ്ടുഘട്ടമായി. ആദ്യഘട്ടത്തിലെ സ്‌ക്രീനിങ് ടെസ്റ്റിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും. പിഎസ്‌സി ചെയർമാൻ എം.കെ സക്കീറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ മികവുള്ളവരാകുമെന്നും കഴിവുള്ളവർ നിയമനത്തിന് യോഗ്യത നേടുമെന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു. പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേർ അപേക്ഷിച്ചാൽ അവർക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്‌ക്രീനിങ് ടെസ്റ്റാകും. ഇതിൽ പാസ്സാകുന്ന മികച്ച ഉദ്യോഗാർത്ഥികൾക്കായിട്ടാണ് രണ്ടാംഘട്ട പരീക്ഷ നടത്തുക. ഈ ഘട്ടത്തിൽ വിഷയാധിഷ്ഠിതമായ കൂടുതൽ […]