video
play-sharp-fill

രണ്ട് വർഷം മുൻപ് നടന്ന ഭാരതീപുരത്തെ ഷാജിയുടെ കൊലപാതകം പുറത്തായത് അടുക്കളയിലെ അമ്മായിയമ്മ -മരുമകൾ തർക്കത്തെ തുടർന്ന് ; വാക്‌പോരിൽ കൊലപാതക വിവരം കേട്ട ബന്ധു മദ്യലഹരിയിൽ പൊലീസിൽ വിവരമറിയിച്ചു ; ഷാജിയെ തിരുവോണദിവസം സഹോദരൻ കൊലപ്പെടുത്തിയത് ഭാര്യയെ അപമാനിച്ചതോടെ

സ്വന്തം ലേഖകൻ കൊല്ലം : രണ്ട് വർഷം മുൻപ് നടന്ന ഭാരതീപുരത്തെ ഷാജിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് അടുക്കളയിലെ അമ്മായിയമ്മ- മരുമകൾ പോരിനെ തുടർന്നാണ്. ഷാജിയുടെ അമ്മ പൊന്നമ്മയും മരുമകളും തമ്മിലുണ്ടായ വഴക്കിനിടെയാണ് അറിയാതെ ഈ കൊലപാതക വിവരം പറഞ്ഞത്. ഇത് കേട്ട ഇവരുടെ ബന്ധുവായ റോയി മദ്യലഹരിയിൽ പൊലീസ് സ്‌റ്റേഷനിലെത്തി ഷാജി സ്വപ്‌നത്തിൽ വന്ന് കൊലപാതകം വിവരം പറഞ്ഞുവെന്ന് പറയുകയായിരുന്നു. എന്നാൽ മദ്യത്തിന്റെ കെട്ടിറങ്ങിയപ്പോൾ സത്യം വെളിപ്പെടുത്തുകയും ചെയ്തു. ഷാജി നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽവീട്ടിൽ ഷാജി […]

വീട്ടിൽ നിന്നും അഴിച്ചുവിട്ട വളർത്തുനായ റോഡിലിറങ്ങി സ്‌കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ചു ; ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കണ്ണൂർ: വീട്ടിൽനിന്നും അഴിച്ചുവിട്ട വളർത്തുനായ റോഡിലിറങ്ങി സ്‌കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ചു. യാത്രക്കാരിയുടെ പരാതിയിൽ വളർത്തുനായയുടെ ഉടമസ്ഥനെതിരേ പൊലീസ് കേസെടുത്തു. പയ്യന്നൂർ കൊക്കാനിശേരിയിലെ ശ്വേത അശോകിനെയാണ് വളർത്തുനായ ആക്രമിച്ചത്. യുവതിയുടെ പരാതിയിൽ കൊക്കാനിശേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജനാർദ്ദനനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 12നാണ് സംഭവം നടന്നത്. പരാതിക്കാരിയായ ശ്വേത ഭർത്താവുമൊത്ത് സ്‌കൂട്ടറിൽ പോകവെ അഴിച്ചുവിട്ടിരുന്ന ജനാർദ്ദനന്റെ വളർത്തുനായ ഇവരുടെ സ്‌കൂട്ടറിന് നേരേ ഓടിയെത്തുകയും പരാതിക്കാരിയുടെ വസ്ത്രം കടിച്ചുവലിക്കുകയുമായിരുന്നു. ഇതേ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. […]

വിദ്യാർത്ഥിയെ മർദ്ദിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു ; പതിനേഴുകാരനെ സംഘം ചേർന്ന് മർദ്ദിച്ചത് ഫുട്‌ബോൾ കളിക്കാൻ ചെലവായ 130 രൂപ നൽകിയില്ലെന്ന് ആരോപിച്ച്

സ്വന്തം ലേഖകൻ തൊടുപുഴ: ടർഫിൽ ഫുട്‌ബോൾ കളിക്കാൻ പോയി ചെലവായ 130 രൂപ നൽകിയില്ലെന്നു പറഞ്ഞ് പതിനേഴുകാരനെ ക്രൂരമായി മർദിക്കുകയും വീഡിയോ ചിത്രീകരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതികളായ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. മാർച്ച് 31നാണ് സംഭവം. ഇടവെട്ടി വനംഭാഗത്ത് വച്ചാണ് 17കാരനെ സംഘം ചേർന്ന് മർദ്ദിച്ചത്. ടർഫിൽ ഫുട്‌ബോൾ കളിക്കാൻ പോയപ്പോൾ ചെലവായ 130 രൂപ നൽകിയില്ലെന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ നേതാവിന്റെ മകനാണ് മർദിച്ചത്. സംഘത്തിലെ മറ്റു രണ്ടു പേർ […]