മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവം ; പൊലീസ് ഉദ്യോഗസ്ഥന് അഞ്ച് വർഷം കഠിന തടവും 85,000 രൂപ പിഴയും

സ്വന്തം ലേഖകൻ പേരൂർക്കട: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിൽ പൊലീസുകാരന് അഞ്ച് വർഷം കഠിന തടവും 85,000 രൂപ പിഴയും. നേമം സ്വദേശിയും തിരുവനന്തപുരം എസ.്എ.പി ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിളുമായ ബാഹുലേയനാണ് ശിക്ഷ. 2018 മാർച്ചിലാണ് ബാഹുലേയനെ പോക്‌സോ കുറ്റം ചുമത്തി പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. ചൂഷണത്തിനിരയായ പെൺകുട്ടിയും ഇയാളും പൊലീസ് ക്വാർട്ടേസിലെ അടുത്തടുത്ത ഫ്‌ളാറ്റുകളിലായിരുന്നു താമസം. പോലീസുദ്യോഗസ്ഥന്റെ മകളെ മിഠായികൾ നൽകി മോഹിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ബസിൽവച്ചും പോലീസ് ക്വാർട്ടേഴ്സിൽ വച്ചും […]

യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന സംഭവം ; അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശംഖുമുഖം ബീച്ചിൽ വച്ച് യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. സാമൂഹ്യനീതി വകുപ്പിന്റെ ഇടപെടലിനെത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരിൽ നിന്നും മോശം അനുഭവമുണ്ടായതായി പരാതിക്കാരിയായ ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു. ‘പൊതുഇടം എന്റേതും’ എന്ന ബോധവത്കരണവുമായി സർക്കാർ നൈറ്റ് വാക്ക് സംഘടിപ്പിച്ചതിന്റെ പതിനൊന്നാം ദിവസമാണ് ശ്രീലക്ഷ്മിക്കും സുഹൃത്തുക്കൾക്കും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്നത്. ശംഖുമുഖം ബീച്ചിൽ രാത്രി പതിനൊന്നരക്ക് ഇരുന്നതാണ് പ്രകോപന കാരണം. പരാതി നൽകാൻ വലിയതുറ […]

സ്‌കൂൾ ഓഫീസ് റൂം വൃത്തിയാക്കാൻ നേരെത്തെ എത്തണമെന്ന് ആവശ്യപ്പെടും, ശേഷം രാവിലെ എത്തുന്ന വിദ്യാർത്ഥിനികളെ പീഡിപ്പിക്കും ; അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്യൂൺ അറസ്റ്റിൽ

സ്വന്തം ലേഖകൻ കാസർകോട് : ഓഫീസ് റൂം വൃത്തിയാക്കാൻ രാവിലെ എത്തണമെന്ന് ആവശ്യപ്പെടും, ശേഷം സകൂളിൽ രാവിലെയെത്തുന്ന വിദ്യാർത്ഥികളെ പീഡിപ്പിക്കും. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ പ്യൂൺ അറസ്റ്റിലായി. കാസർഗോഡ് ഒരു സർക്കാർ സ്‌കൂൾ അറ്റൻഡറായ ചന്ദ്രശേഖരൻ (55) എന്നയാളാണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അഞ്ച് കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. ക്ലാസ്സിൽ ശ്രദ്ധിക്കാതെ, വിഷമിച്ച് ഇരിക്കുന്ന കുട്ടികളെ […]

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമം ; മധ്യവയസ്‌കൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്‌കൻ പൊലീസ് പിടിയിൽ.കാഞ്ഞിരങ്ങാട്ടെ തങ്കച്ചനെയാണ് (60) തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്‌നകുമാർ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ തങ്കച്ചനെ റിമാൻഡ് ചെയ്തു.

ജോലിക്ക് നിന്ന വീട്ടിൽ നിന്നും യുവതി കവർന്നത് നാൽപത് പവൻ സ്വർണ്ണം ;മോഷണം വിവരം വീട്ടുകാരറിയുന്നത് രണ്ട് വർഷത്തിന് ശേഷം കാണാതായ മൊബൈൽ ഫോൺ അന്വേഷിച്ചപ്പോൾ ; യുവതിയെ പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ ഇരവിപുരം: ജോലിക്ക് നിന്ന വീട്ടിൽ നിന്നും യുവതി കവർന്നത് നാൽപത് പവൻ സ്വർണവും മൊബൈൽ ഫോണും. മോഷണവിവരം വീട്ടുകാരറിയുന്നത് രണ്ട് വർഷത്തിന് ശേഷം കാണാതായ മൊബൈൽ അന്വേഷിച്ചപ്പോൾ.യുവതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ തെക്കുംഭാഗം ഗാർഫിൽ നഗർ ലെനിൻ വില്ലയിൽ നിഷാ ദാസനെയാണ്(33) പൊലീസ് പിടിയിലായത്. കാക്കത്തോപ്പ് കൊല്ലെന്റഴികത്ത് ജോർജ് ബർണയുടെ വീട്ടിൽ നിന്നാണ് നിഷ സ്വർണവും മൊബൈൽ ഫോണും കവർന്നത്. വീട്ടുടമയുടെ മൊബൈൽ ഫോൺ മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷാ ദാസ് സ്വർണം കവർന്നതായും തെളിഞ്ഞത്. […]

ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതി പൊലീസ് കസ്റ്റഡിയിൽ ; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

  സ്വന്തം ലേഖകൻ കൊച്ചി: ബൈക്കിലെത്തി പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. കേസിൽ പടമുഗൾ താണപാടം അമലിനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തെ തുടർന്ന് പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. എന്നാൽ കുത്തേറ്റ മുറിവുകൾ ആഴത്തിൽ ഉള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം കാക്കനാട്ഇൻഫോപാർക്ക് റോഡിൽ കുസുമഗിരി ആശുപത്രിക്കു സമീപമാണ് യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. അത്താണി സ്വദേശിയായ പെൺകുട്ടിക്കാണ് കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെൺകുട്ടിയെ […]

പറമ്പിൽ വീണ പന്ത് എടുത്തുകൊടുക്കാത്തിന് യുവാവ് യുവതിയുടെ കാല് തല്ലിയൊടിച്ച സംഭവം ; പ്രതി റിമാന്റിൽ

  സ്വന്തം ലേഖകൻ കൊല്ലം: പറമ്പിൽ വീണ പന്ത് എടുത്തുകൊടുക്കാത്തില്ല, യുവതിയുടെ കാല് യുവാവ് തല്ലിയൊടിച്ചു. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പുത്തൂർ ചന്ദ്രാലയത്തിൽ അനീഷാണ്(33) റിമാൻഡിലായത്. ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ യുവതിയുടെ വീട്ടിലേക്ക് പന്ത് വീണു. എടുത്തുകൊടുക്കാൻ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതനായ അനീഷ് ഇരുമ്പ് പൈപ്പ് കൊണ്ട് യുവതിയുടെ കാൽ അടിച്ചൊടിക്കുകയായിരുന്നുവെന്നാണ് പരാതി.

ബ്ലേഡ് മാഫിയാ രംഗത്ത് സ്ത്രീകളും ; രഹസ്യ വിവരത്തെ തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

  സ്വന്തം ലേഖകൻ പാനൂർ: ബ്ലേഡ് മാഫിയാ രംഗത്ത് സ്ത്രീകളും സജീവം. രഹസ്യ വിവരത്തെ തുടർന്ന് നടന്ന പൊലീസ് റെയ്ഡിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പണം നൽകുന്നതിനും പലിശ പിരിക്കുന്നതിനും പുരുഷൻമാർക്കു പകരം ബ്ലേഡ് മാഫിയ സ്ത്രീകളെ നേരത്തെ ഉപയോഗിച്ച് തുടങ്ങിയിരുന്നു. പുതിയ രീതിക്കു പിന്നാലെയാണ് വനിതകളും ബ്ലേഡ് രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ പുരുഷൻമാരെ ഉപയോഗപ്പെടുത്തി പണം നൽകലും പലിശ പിരിക്കലും നടത്തിയിരുന്ന ബ്ലേഡ് സംഘങ്ങൾ പുരുഷൻമാർക്ക് പകരം സ്ത്രീകളെ ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. പുരുഷൻമാർ പലരും പണപ്പിരിവിൽ വെട്ടിപ്പ് നടത്തിയതോടെയാണ് വനിതകളെ […]

കുമ്മനം രാജശേഖരന്റെ പേരിൽ ഏഴോളം ആഡംബര കാറുകൾ തട്ടിയെടുത്തു ; യുവാവ് പിടിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ പേര് പറഞ്ഞ് ആഡംബര കാറുകൾ വാടകയ്‌ക്കെടുത്ത് തട്ടിപ്പ്. യുവാവ് പൊലീസ് പിടിയിൽ. ആഢംബര കാറുകൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ ശ്രീകാര്യം കല്ലമ്പ്‌ള്ളി സ്വദേശി അനുവാണ് (30) പിടിയിലായത്. ശ്രീകാര്യം സ്വദേശിയായ ഒരാളുടെ പക്കൽ നിന്ന് മൂന്ന് മാസം മുമ്പ്‌ റെന്റിനെടുത്ത വാഹനം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തിനാണ് ഇയാളെ പിടികൂടിയത്. സൗഹൃദം സ്ഥാപിച്ചും റെന്റിനെടുത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലരിൽ നിന്നായി ഏഴോളം ആഡംബര കാറുകൾ ഇയാൾ തട്ടിയെടുത്ത് പണയപ്പെടുത്തിയിട്ടുള്ളതായി ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ […]

മലഞ്ചരക്കുകട കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സംഭവം ; പ്രതി പൊലീസ് പിടിയിലായത് ഇരുപത് മാസങ്ങൾക്ക് ശേഷം

  സ്വന്തം ലേഖകൻ രാജപുരം: മലഞ്ചരക്കുകട കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടിയിലായത് 20 മാസത്തിനുശേഷം. മാലോം കാഞ്ഞിരംകുണ്ട് ആരീപ്പറമ്പ് സ്വദേശി ശശി(58)യാണ് രാജപുരം പൊലീസിന്റെ പിടിയിലായത് . ബേഡകം കുണ്ടംപാറയിൽ റബ്ബർ ടാപ്പിങ് ജോലി ചെയ്തുവരുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2018 ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . രാത്രിയിൽ കരിവേടകം ആനക്കല്ലിലെ ജയകുമാറിന്റെ മലഞ്ചരക്ക് കടയുടെ പൂട്ടുപൊളിച്ച് മേശയിൽ സൂക്ഷിച്ചിരുന്ന 2,70,000 രൂപയാണ് ഇയാൾ അപഹരിച്ചത് . വ്യാപാരാവശ്യാർഥം ബാങ്കിൽനിന്നെടുത്ത് കടയിൽ സൂക്ഷിച്ച പണമായിരുന്നു ഇത് . നീലേശ്വരം, […]