play-sharp-fill

കോട്ടയം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താൻ വാർത്ത എഴുതണം; പറ്റില്ലെന്ന് പറഞ്ഞതോടെ “തേർഡ് ഐ ന്യൂസ്” ചീഫ് എഡിറ്ററെ വഴിയിൽ തടഞ്ഞുനിർത്തി മുൻ ട്രാഫിക് എസ് ഐ അസഭ്യം പറഞ്ഞ സംഭവം; കോട്ടയം ഈസ്റ്റ് പോലീസ് എടുത്ത കേസിൽ വിചാരണ തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തണമെന്നും അതിനായി വാർത്തകൾ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെടുകയും വിശ്വാസ്യയോഗ്യമല്ലാത്ത വാർത്തയായതിനാൽ പ്രസിദ്ധീകരിക്കാൻ ആവില്ലെന്ന് പറയുകയും ചെയ്തതിനെ തുടർന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിനെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം വിളിച്ച സംഭവത്തിൽ മുൻ കോട്ടയം ട്രാഫിക് എ എസ് ഐ രാധാകൃഷ്ണനെതിരെ ഈസ്റ്റ് പോലീസ് എടുത്ത കേസിൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ വിചാരണ തുടങ്ങി. 2021ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത് മുൻ കോട്ടയം ഡിവൈഎസ്പി ക്കെതിരെയും വെസ്റ്റ് എസ്എച്ച്ഒയ്ക്കെതിരേയും ഇരുവരെയും […]

നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാന്‍ ഓണ്‍ലൈനായി പരാതി നല്‍കാം; കേരള പൊലീസിന്റെ തുണ പോര്‍ട്ടലില്‍ മൂന്ന് സേവനങ്ങള്‍ കൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള പൊലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. നഷ്ടപ്പെട്ട് പോയ സാധനങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാനുള്ള സംവിധാനമാണ് അതില്‍ ഒന്ന്. തുണ പോര്‍ട്ടലില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്ത ശേഷം പരാതി നല്‍കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയാല്‍ പരാതിക്കാരന് കൈമാറും.പരാതി പിന്‍വലിക്കുകയാണെങ്കില്‍ കേസും അവസാനിപ്പിക്കും. സാധനം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പരാതിയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അത് ഓണ്‍ലൈനായി […]

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതേ!ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

സ്വന്തം ലേഖകൻ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പ് ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭ്യമാകുവാനിടയുണ്ടെന്നും ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. കുറിപ്പിന്റെ പൂർണരൂപം ‌ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ! ഇമെയിൽ മുഖാന്തിരവും സോഷ്യൽ […]

‘ദിസ് ഈസ് റോങ്’..! ഫുട്പാത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ളത് …! ക്ഷമയും സഹിഷ്ണുതയുമാണ് നിരത്തിലെ മര്യാദ..! ഫുട്പാത്ത് കൈയേറി ബൈക്ക് ഓടിക്കുന്നത് നിയമവിരുമെന്ന് കേരള പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫുട്പാത്ത് കൈയേറി ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ കേരള പൊലീസ്. ഫുട്പാത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ളതാണെന്നും ബൈക്ക് ഓടിക്കുന്നത് നിയമവിരുദ്ധമാണെന്നും വീഡിയോ സഹിതമുള്ള കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫുട്പാത്ത് കൈയേറി നിയമവിരുദ്ധമായി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളാണ് ഉദാഹരണമായി കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ്: മറ്റുള്ളവര്‍ ട്രാഫിക് ബ്ലോക്കില്‍ ക്ഷമയോടെ കാത്തുനില്‍ക്കുമ്പോള്‍ ഫുട് പാത്ത് കൈയേറി ബൈക്ക് ഓടിച്ചുപോകുന്ന ചില കുബുദ്ധിക്കാരെ നമ്മള്‍ കാണാറുണ്ട്. ഒരാള്‍ അങ്ങനെ ഓടിച്ചുപോകുന്നത് കാണുമ്പോള്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്കും ആ പ്രവണത ഉണ്ടാകുന്നു. കാല്‍നടയാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. […]

രാത്രികാലങ്ങളിലെ യാത്രകളിൽ വാഹനാപകടങ്ങൾ പെരുകുന്നു;മുന്നറിയിപ്പുമായി കേരള പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാത്രി യാത്രകളിൽ വാഹനാപകടങ്ങൾ വർധിച്ചു വരുന്നതായി പോലീസ്. എതിരെ വരുന്ന വാഹനങ്ങളുടെ ഹൈ ബീം ഹെഡ് ലൈറ്റിൻ്റെ പ്രകാശം ഡ്രൈവർമാരുടെ കണ്ണിൽ പതിച്ച് കാഴ്ച മരഞ്ഞുണ്ടാകുന്ന അപകടങ്ങൾ ആണ് ഏറെയെന്നും പോലീസ് പറയുന്നു. രാത്രി യാത്രകളിലെ പ്രധാന വില്ലൻ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റുകൾ ആണ്. അതുകൊണ്ട് തന്നെ രാത്രിയിൽ വാഹനം ഓവർടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുന്നത് അപകടങ്ങൾ കുറക്കാൻ സഹായകമാകുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് മുന്നറിയിപ്പ് നൽകി. കുറിപ്പ്: […]

മദ്യസല്‍ക്കാരത്തിനിടെയുള്ള പോലീസുകാരുടെ തമ്മിലടി; നടപടിയെടുത്തത് രണ്ടു പോലീസുകാര്‍ക്കെതിരേ മാത്രം

സ്വന്തം ലേഖകൻ പത്തനംതിട്ട: പൊലീസ് സേനയ്‌ക്ക്‌ വലിയ മാനക്കേട്‌ ഉണ്ടാക്കിയ സംഭവം ആയിരുന്നു പത്തനംതിട്ടയിൽ മദ്യസൽക്കാരത്തിനിടെ ഉണ്ടായ പോലീസ് തമ്മിലടി. എന്നാൽ സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്‌ഥന്റെ യാത്രയയപ്പ്‌ ചടങ്ങിനോട്‌ അനുബന്ധിച്ചുളള മദ്യസല്‍ക്കാരത്തിനിടെ തമ്മിലടിച്ച മൂന്നു പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ നടപടി എടുത്തത് രണ്ടു പേര്‍ക്കെതിരേ മാത്രമാണ്. സംഘട്ടനത്തിന്‌ വഴിയൊരുക്കിയ ഉദ്യോഗസ്‌ഥനെതിരേ ജില്ലാ പോലീസ്‌ മേധാവി റിപ്പോര്‍ട്ട്‌ അയച്ചെന്ന്‌ പറയുന്നുണ്ടെങ്കിലും ഇയാള്‍ക്കെതിരേ ഇതു വരെ ഒരു നടപടിയും സ്വീകരിക്കാത്തത്‌ സേനയില്‍ തന്നെ വിമര്‍ശനത്തിന്‌ കാരണമായി. ഇയാള്‍ക്കെതിരേ എസ്‌പിക്ക്‌ നടപടിയെടുക്കാന്‍ കഴിയാത്തതിനാല്‍ ദക്ഷിണമേഖലാ ഐജിക്ക്‌ റിപ്പോര്‍ട്ട്‌ അയച്ചിരുന്നുവെന്നാണ്‌ പറയുന്നത്‌. […]

പോലീസുകാരുടെ സത്പ്രവൃത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനുള്ള നീക്കവുമായി കേരള പൊലീസ്; വിവരങ്ങള്‍ നേരിട്ടോ മേലുദ്യോഗസ്ഥര്‍ മുഖാന്തിരമോ അയക്കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുടർച്ചയായുണ്ടാവുന്ന വിവാദങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി കേരള പൊലീസ്. യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ പ്രവര്‍ത്തികള്‍‌ പൊലീസിന് നാണക്കേടുണ്ടാക്കുന്നുവെന്ന് പല കോണില്‍ നിന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ്. അതിനായി പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചെയ്യുന്ന സത്പ്രവൃത്തികള്‍ സമൂഹത്തിന് മുന്നിലേക്കെത്തിക്കുവാനും അത്തരം പ്രവര്‍ത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനാണ് നീക്കം. ഗുഡ് വര്‍ക്ക് സെല്ലിന് കീഴിലാണ് ഈ പുതിയ നീക്കം. ഡ്യൂട്ടിക്കിടയിലും അല്ലാതെയും പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന സത്പ്രവൃത്തികള്‍ രേഖപ്പെടുത്താനും […]

പൊലീസിന്റെ നട്ടെല്ല് തകർത്ത് സർക്കാർ ; 20 വർഷം മുൻപ് എസ് ഐ ആയി ജോലിയിൽ കയറിയവർ ഇന്നും എസ് ഐ തന്നെ; വില്ലേജ് ഓഫീസറായി ജോലിയിൽ കയറിയാൽ 20 വർഷം കൊണ്ട് ഡപ്യൂട്ടി കളക്ടറാകാം; ഇന്നോവയിൽ പായുകയും മണിമാളികയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകർക്ക് കൃത്യമായ പ്രമോഷൻ; സർക്കാരിന്റെ മുഖം മിനുക്കേണ്ട ഉത്തരവാദിത്വമുള്ള മധ്യനിരയോട് മുഖം തിരിച്ച് സർക്കാർ !

ഏ.കെ ശ്രീകുമാർ തിരുവനന്തപുരം :പൊലീസിന്റെ നട്ടെല്ല് തകർത്ത് സർക്കർ . 20 വർഷം മുൻപ് എസ് ഐ ആയി ജോലിയിൽ കയറിയവർ ഇന്നും ഇരിക്കുന്നത് എസ് ഐയുടെ കസേരയിൽ തന്നെയാണ്. 20 വർഷം മുൻപ് കോൺസ്റ്റബിൾ ആയി ജോലിയിൽ കയറിയവർ ഇന്നും കോൺസ്റ്റബിൾ തന്നെയാണ്. കോൺസ്റ്റബിൾ എന്ന പേര് മാറ്റി സിപിഒ എന്നാക്കി പരിഷ്കരിച്ചതു മാത്രം മിച്ചം റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായി ജോലിയിൽ കയറുന്നയാൾക്ക് 20 വർഷം കൊണ്ട് ഡപ്യൂട്ടി കളക്ടറാകാൻ സാധിക്കും. ക്ലർക്കായി ജോലിയിൽ കയറിയാൽ ഈ കാലയളവിൽ വില്ലേജ് ഓഫീസറാകാനും […]

‘ഡി-ഡാഡ്’ എത്തുന്നു: കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’

സ്വന്തം ലേഖകൻ കണ്ണൂര്‍: കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’. സംസ്ഥാനത്ത് ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍ (ഡി-ഡാഡ്) സ്ഥാപിക്കാന്‍ സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റാണ് ഒരുങ്ങുന്നത്. കുട്ടികളിലെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടല്‍ എന്നിവ മാറ്റുകയാണ് കൗണ്‍സിലിങ്ങിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് ആദ്യ ആറ് കേന്ദ്രങ്ങള്‍ […]

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന 2 വയസുകാരിയെ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി കേരള പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം:കന്യാകുമാരി തക്കലയില്‍ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ 4 മണിക്കൂറിനുള്ളില്‍ പൊലീസ് രക്ഷപ്പെടുത്തി.വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മന്ത്രവാദിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചത്. കാരക്കൊണ്ടാന്‍വിള സ്വദേശി രാസപ്പന്‍ ആശാരിയെ തക്കല പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ കണ്ട രാസപ്പന്‍ ആശാരി തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കളും നാട്ടുകാരും ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. കുട്ടി കിണറ്റില്‍ വീണുകാണുമെന്ന പ്രതീക്ഷയില്‍ ഫയര്‍ഫോഴ്സിനെ എത്തിച്ച്‌ വെള്ളംവറ്റിച്ച്‌ നോക്കിയെങ്കിലും കണ്ടെത്താനായില്ല. വീടിന് ഒരു […]