play-sharp-fill

കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിന് ഇന്ന് 100 ദിനം ; 25 കുടുംബങ്ങൾ ഇന്നും ദുരിതാശ്വാസ ക്യാമ്പിൽ

  സ്വന്തം ലേഖകൻ നിലമ്പൂർ :  കേരളത്തിനെ നടുക്കിയ കവളപ്പാറ ദുരന്തത്തിന് ഇന്ന് 100 ദിവസം. നൂറ് ദിവസങ്ങൾ പിന്നിടുമ്പോഴും കവളപ്പാറയിലെ 25 കുടുംബങ്ങൾ ഇന്നും ക്യാമ്പിൽ തന്നെയാണ്. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരുണ്ട് അവർ. പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തിലുള്ള ഈ ക്യാമ്പിലാണ് ഇനിയെന്ത് ചെയ്യുമെന്നലോചിച്ച് അവർ കഴിയുന്നത്. കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപ്പൊട്ടൽ ഇവരുടെ ഉറ്റവരെ മാത്രമല്ല, തട്ടിയെടുത്തത് അവരുടെ ജീവിതം തന്നെയാണ്. ആ രാത്രി നഷ്ടപ്പെട്ട ജീവിതതാളം ഇനിയും പലർക്കും തിരിച്ചുപിടിക്കാനായിട്ടില്ല. എല്ലാം വിധിയെന്ന് ആശ്വസിക്കുന്നു. ഇല്ലായ്മകൾക്കിടയിലും ഒപ്പം […]

പതിനെട്ടു ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു : ദു:ഖം പങ്കുവച്ച് ഫയർഫോഴ്‌സ് ജീവനക്കാരുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്

സ്വന്തം ലേഖിക നിലമ്പൂർ: കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായ 11 പേരെ ഇനിയും കണ്ടെത്താനാകാതെ തെരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ദുഃഖം പങ്കുവച്ച് ഫയർ ഫോഴ്സ് ജീവനക്കാർ. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജീവനക്കാരുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്. പോത്തുകല്ല് പഞ്ചായത്ത് ചേർന്ന യോഗത്തിൽ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെരച്ചിൽ രണ്ട് ദിവസം കൂടെ തുടരാൻ തീരുമാനിച്ചത്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ നിർദേശിച്ച സ്ഥലങ്ങളിലായിരുന്നു തിരച്ചിൽ. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും വെള്ളമുള്ള പ്രദേശത്ത് മണ്ണ് മാന്തി യന്ത്രങ്ങൾക്ക് എത്താൻ […]

പുത്തുമലയിലെ പതിനെട്ടു ദിവസം നീണ്ട് നിന്ന രക്ഷാ ദൗത്യം ഇന്ന് അവസാനിപ്പിക്കും ; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

സ്വന്തം ലേഖിക മലപ്പുറം: ഉരുൾപൊട്ടലിൽ നിരവധിപേർ മരണപ്പെട്ട പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. പതിനെട്ട് ദിവസം നീണ്ട് നിന്ന തെരച്ചിലിനൊടുവിലാണ് ദൗത്യം അവസാനിപ്പിക്കുന്നത്. അഞ്ച് പേരെയാണ് ഇവിടെനിന്നും കണ്ടെത്താനുള്ളത്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം, പതിനൊന്ന് പേരെ കൂടി കണ്ടെത്താനുള്ള മലപ്പുറം കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ കഴിഞ്ഞ നാലു ദിവസങ്ങളിലെ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളാലോചിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം രാവിലെ പത്ത് മണിക്ക് പോത്തുകല്ല് ചേരും. കാണാതായവരുടെ […]

പെങ്ങളുടെ വിവാഹ ഒരുക്കങ്ങൾക്കായി നാട്ടിലെത്തി ; ഒടുവിൽ വീടിനും വീട്ടുകാർക്കുമൊപ്പം ദുരന്തത്തിലമർന്നു

സ്വന്തം ലേഖിക കവളപ്പാറ: ഡിസംബറിൽ പെങ്ങളുടെ വിവാഹമാണ്, ഒരുക്കങ്ങൾക്കായി നാട്ടിലെത്തണം. എല്ലാം മനോഹരമായി നടത്തണം. ബംഗാളിലെ സൈനിക കേന്ദ്രത്തിൽ നിന്നും അവധിയെടുത്ത് നാട്ടിലെത്തിയ വിഷ്ണുവിന്റെ സ്വപ്നമായിരുന്നു ഇത്. എന്നാൽ വിഷ്ണുവിന്റെ കുടുംബത്തെ തേടിയെത്തിയത് കവളപ്പാറയിലെ ഉരുൾപ്പൊട്ടലിന്റെ രൂപത്തിൽ എത്തിയ ദുരന്തമായിരുന്നു. വിവാഹപന്തൽ ഒരുങ്ങേണ്ട വീട് ഇപ്പോൾ മണൽകൂമ്ബാരത്തിന് അടിയിലാണ്. കുടുംബത്തോടൊപ്പം സന്തോഷിക്കാൻ എത്തിയ വിഷ്ണുവും പെങ്ങൾ ജിഷ്‌നയും പിതാവ് വിജയനും അമ്മ വിശ്വേശ്വരിയും ഇന്നില്ല. വിളിക്കാതെ വീട്ടിലേക്ക് ഇടിഞ്ഞിറങ്ങിയ മണ്ണിനൊപ്പം അവരും യാത്രയായി. ഇവരെ ആരെയും ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച സംഭവിച്ച ഉരുൾപ്പൊട്ടലിൽ ആ […]