video
play-sharp-fill

കല്പാത്തിയുടെ അഗ്രഹാരദേവതകൾ വിശ്വാസത്തേരിലേറി രഥ പ്രയാണം തുടങ്ങി; ഒന്നാംതേരുനാളിൽ വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെയുമടക്കം മൂന്ന് തേരുകളാണ് തേരോട്ടത്തിനിറങ്ങിയത്.

ആചാരവിശുദ്ധിയും പ്രാർഥനാപുണ്യവുമായി കല്പാത്തിയുടെ അഗ്രഹാരദേവതകൾ വിശ്വാസത്തേരിലേറി രഥ പ്രയാണം തുടങ്ങി. ഉത്സവനാഥനായ കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളുടെയും രഥങ്ങളാണ് ആദ്യദിനം രഥവീഥിയിലെത്തിയത്. രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണ് രഥാരോഹണം നടന്നത്. വൈകീട്ട് നാലിന് രഥപ്രയാണവും നടക്കും. ചൊവ്വാഴ്ച രണ്ടാംതേരും ബുധനാഴ്ച മൂന്നാംതേരും അന്നുവൈകീട്ട് ദേവരഥസംഗമവും നടക്കും. കാശിയിൽ പാതിയുടെ അഗ്രഹാര വീഥികളിലൂടെ ദേശഥങ്ങൾ പ്രയാണം തുടങ്ങി. ഒന്നാംതേരുനാളിൽ വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെയുമടക്കം മൂന്ന് തേരുകളാണ് തേരോട്ടത്തിനിറങ്ങിയത്. രഥാരോഹണശേഷം രഥം കിഴക്കുദിശയിലേക്ക് മുഹൂർത്തത്തിനായി നീക്കിനിർത്തിയാണ് രാവിലെത്തെ ചടങ്ങ് അവസാനിച്ചത്. കുണ്ടമ്പലത്തിനുമുന്നിൽനിന്ന് മന്തക്കര മഹാഗണപതിക്ഷേത്രത്തിനുമുന്നിലെത്തി […]