play-sharp-fill

കോട്ടയത്തിന്റെ മണിക്കിലുക്കമായി ടോണി വർക്കിച്ചൻ..! ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം പാവങ്ങളുടെ തോഴനായ ടോണി വർക്കിച്ചന്

സ്വന്തം ലേഖകൻ കോട്ടയം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന്. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ വിനയനും രമ്യ ഹരിദാസ് എം പി യും ചേർന്ന് പുരസ്‌കാരം ടോണി വർക്കിച്ചന് സമ്മാനിച്ചു. തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളിലൊരാളായിരുന്നു കലാഭവൻ മണി. ഒരു നടൻ എന്നതിലുപരി പാവങ്ങൾക്ക് എന്നും താങ്ങും തണലുമായി നിൽക്കാനാണ് കലാഭവൻ മണി ശ്രമിച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും […]

മണിക്കിലുക്കം നിലച്ചിട്ട് ഇന്ന് ഏഴ് വര്‍ഷം; ഓര്‍മയിൽ ഒളിമങ്ങാതെ കലാഭവന്‍ മണി

സ്വന്തം ലേഖകൻ ചാലക്കുടി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളിൽ ഒരാളായ കലാഭവൻ മണി അരങ്ങൊഴിഞ്ഞിട്ട് 7 വർഷം. 2016 മാർച്ച് ആറിനായിരുന്നു കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം. ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും അഭ്രപാളിയിലെ പകര്‍ന്നാട്ടങ്ങളിലേക്കെത്തിയ കലാഭവന്‍ മണി നാടന്‍ പാട്ടിന്റെ ചൂടും ചൂരും നെഞ്ചിലേറ്റി. കൈവച്ച എല്ലാ മേഖലകളേയും അദ്ദേഹം ജനകീയമാക്കി. ലോകത്തെവിടെ ചെന്നാലും മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായ പേരുകാരന്‍. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും വലിയ ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഇന്നേയ്ക്ക് ഏഴാണ്ട് പൂര്‍ത്തിയാകുന്നു. ചാലക്കുടി […]

കേരളത്തിന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ ; മരണമില്ലാത്ത കലാകാരന്റെ ഓർമ്മയിൽ വിതുമ്പി മലയാളികൾ

സ്വന്തം ലേഖകൻ കോട്ടയം : കലാഭവൻ മണിയോളം മലയാളികളുടെ മനസിൽ അടുത്ത് നിൽക്കുന്ന മറ്റൊരു കലാകാരൻ ഒരുപക്ഷെ മലയാള സിനിമാ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല. ഒരുപക്ഷെ ഇനിയുണ്ടാവാനും സാധ്യതയുമില്ല. മലയാള സിനിമാ പ്രേക്ഷകരുടെ മനസിനോട് ഇത്ര കണ്ട് അടുത്ത് നിൽക്കുന്ന മറ്റൊരു പേരില്ല. സിനിമയിലെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് നാല് വർഷം. നാല് വർഷങ്ങൾക്ക് മുൻപ് ഇതേദിവസമാണ് മലയാളികളുടെ ചങ്ക് പിടിച്ചുകൊണ്ട് കലാഭവൻ മണി അന്തരിച്ചുവെന്ന ആ വാർത്ത വന്നത്. ലോകത്ത് നിന്നും വിടപറഞ്ഞുവെങ്കിലും മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ […]