play-sharp-fill

“സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്” ; കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ ; തരൂരിനെതിരെ രൂക്ഷ പരാമർശങ്ങൾ ഉന്നയിച്ചായിരുന്നു പോസ്റ്റ് ; വിവാദമായതോടെ പിൻവലിച്ചു

കോട്ടയം: കോട്ടയം ഡിസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വിവാദത്തിൽ. തരൂരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പേജിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിലാണ് പോസ്റ്റ് വന്നത് . വിവാദമായതോടെ ഈ പോസ്റ്റ് പിൻവലിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ തീരുമാനിച്ചതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലന്നും പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം […]

ക്രിമിനലുകൾ ഇനി സ്ഥാനാർത്ഥികളാവണ്ട ; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാഷ്ട്രീയത്തിലെ ക്രിമിനൽവത്ക്കരണത്തിന് പൂട്ടിട്ട് സുപ്രീംകോടതി. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. പാർട്ടികൾ അവരുടെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും അതിനോടൊപ്പം സ്ഥാനാർത്ഥിയാക്കുന്നതിനുള്ള കാരണം വിശദീകരിക്കണമെന്നുമാണ് സുപ്രീംകോടതി നിർദ്ദേശിച്ചു. രാജ്യത്തെ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ വിലയിരുത്തിയാണ് നീക്കം. സ്ഥാനാർത്ഥികളായി തെരഞ്ഞെടുക്കപ്പെട്ടവർ 48 മണിക്കൂറിനുള്ളിൽ ഇവരുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ പാർട്ടി വെബ്‌സൈറ്റിലും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്.