play-sharp-fill

ഇടുക്കി ജില്ലയിലെ ഡാമുകളിൽ അടിയന്തരഘട്ടത്തിൽ ഇനി സൈറൻ മുഴങ്ങും ; ട്രയൽ റൺ ഇന്ന് വൈകിട്ട് ; പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കളക്ടർ

  സ്വന്തം ലേഖിക ഇടുക്കി: ഇനി മുതൽ പ്രളയപശ്ചാത്തലത്തിലും അടിയന്തര ഘട്ടത്തിലും ഡാമുകൾ തുറക്കുന്നത് ജനങ്ങളെ അറിയിക്കാൻ സൈറൻ മുഴങ്ങും. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഡാം തുറക്കുമ്പോൾ സൈറൻ പ്രവർത്തിക്കും. ഇടുക്കി, ചെറുതോണി, കല്ലാർ, ഇരട്ടയാർ ഡാമുകളിലാണ് സൈറണുകളുടെ പ്രവർത്തനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ഡാം തുറക്കേണ്ട അവസരങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുവേണ്ടി പരീക്ഷണാർത്ഥം ചൊവ്വാഴ്ച സൈറൻ ട്രയൽ റൺ നടത്തും. ചൊവ്വാഴ്ച വെകിട്ട് അഞ്ചു മണിയ്ക്ക് മുൻപാണ് ട്രയൽ റൺ നടത്തുകയെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. ട്രയൽ […]

പെരുമഴയിൽ പ്രളയമായി നുണപ്രചാരണം: ഇടുക്കി അടക്കം ഡാമുകൾ നിറഞ്ഞതായും, തുറന്നു വിട്ടതായും കള്ളത്തിന്റെ കെട്ടഴിച്ച് സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധർ; ഡാമുകളെപ്പറ്റിയുള്ള സത്യം ഇങ്ങനെ..!

സ്വന്തം ലേഖകൻ കോട്ടയം: പെരുമഴയിൽ നുണയുടെ പ്രളയപ്പേമാരിയുടെ കെട്ടഴിച്ചു വിട്ട് സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധർ. പ്രളയത്തിൽ ഡാമുകൾ നിറഞ്ഞു കവിഞ്ഞതായും തുറന്നുവിട്ടതായുമാണ് വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും അടക്കം ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ ഡാമുകളിൽ എല്ലാം കൂടി മുപ്പത് ശതമാനം മാത്രമാണ് വെള്ളമുള്ളതെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇടുക്കി ഡാമിൽ 30 ശതമാനം മാത്രമാണ് ഇപ്പോഴത്തെ ജല നിരപ്പ്. രണ്ടു ദിവസം കൂടി തുടർച്ചയായി വൃഷ്ടി പ്രദേശത്ത് മഴ പെയ്‌തെങ്കിൽ മാത്രമേ ഇടുക്കിയിലെ ജലനിരപ്പ് അൻപത് ശതമാനമെങ്കിലും കടക്കൂ. ഇതിനിടെയാണ് വ്യാജ പ്രചാരണത്തിന്റെ കുത്തൊഴുക്ക് […]