play-sharp-fill

പുതിയ വിദ്യാഭ്യാസനയത്തിന് കേന്ദ്രസർക്കാർ അംഗീകാരം ; മൂന്ന് മുതൽ 18 വയസുവരെ നിർബന്ധിത വിദ്യാഭ്യാസം : നിർദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം 2030 ഓടെ എല്ലാ വർക്കും വിദ്യാഭ്യാസം എന്നതാണ്. കൂടാതെ മൂന്ന് വയസ് മുതൽ 18 വയസുവരെ വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും ചെയ്തു.നിലവിൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് നിർബന്ധിത വിദ്യാഭ്യാസം. 2025 ഓടെ പ്രീപ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കാനും 2025 ഓടെ എല്ലാവർക്കും അടിസ്ഥാന സാക്ഷരത നൽകാനും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റുകയും […]

തത്സമയം ഡെപ്യൂട്ടി എഡിറ്റർ ഡോ.ഐ.വി ബാബു നിര്യാതനായി

സ്വന്തം ലേഖകൻ കോഴിക്കോട്: മാധ്യമ പ്രവർത്തനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു(54) അന്തരിച്ചു. മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതി അംഗമായാണ് മാദ്ധ്യമപ്രവർത്തന രംഗത്തെത്തിയത്.മലയാളം വാരിക അസി. എഡിറ്റർ,മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി ദിനപത്രം- വാരിക സഹപത്രാധിപർ,ലെഫ്റ്റ് ബുക്‌സ് മാനേജിങ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.രണഗാഥ,സായാഹ്നം,പടഹം തുടങ്ങിയ സായാഹ്ന പത്രങ്ങളിലും അൺ എയ്ഡഡ് കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ രചിക്കുകയും വിവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല യു.ജി ബോർഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തിൽ അംഗമായുംപ്രവർത്തിച്ചു. […]