play-sharp-fill

ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സേയുടെ പേരില്‍ ലൈബ്രറി തുടങ്ങി ഹിന്ദു മഹാസഭ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നഥുറാം വിനായക് ഗോഡ്‌സേയുടെ പേരില്‍ ലൈബ്രറി ആരംഭിച്ച് ഹിന്ദുമഹാസഭ. ഹിന്ദു മഹാസഭയുടെ ഓഫീസില്‍ തന്നെയാണ് ‘ഗോഡ്‌സേ ജ്ഞാന്‍ ശാല’ എന്ന് പേരിട്ടിരിക്കുന്ന ലൈബ്രറി. യഥാര്‍ത്ഥ രാജ്യസ്‌നേഹി ഗോഡ്‌സേ ആണെന്ന് സ്ഥാപിച്ചാണ് ഗ്വാളിയോറില്‍ പുതിയ ലൈബ്രറി തുറന്നത്. ‘യുവാക്കളില്‍ ഗോഡ്‌സേ നിലകൊള്ളുന്ന യഥാര്‍ത്ഥ ദേശീയത വളര്‍ത്തുകയാണ് ലൈബ്രറിയുടെ ലക്ഷ്യം. ഗോഡ്‌സേ ആയിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹി. അവിഭക്ത ഇന്ത്യക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടതും മരിച്ചതും.’ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.

കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദുമഹാസഭ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ പടർന്നു തുടങ്ങിയതോടെ നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസിനെ തുരത്താൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദ്ുമഹാസഭ. ഗോമൂത്രം കുടിച്ചാൽ കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ. കൊറോണ വൈറസ് രാജ്യത്തെ കൂടുതൽ ജനങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ ‘ഗോമൂത്ര പാർട്ടി’ സംഘടിപ്പിക്കാനാണ് ഹിന്ദുമഹാസഭ തീരുമാനിച്ചിരിക്കുന്നത്. ചായ സത്കാരങ്ങളുടെ മാതൃകയിലായിരിക്കും പാർട്ടികൾ സംഘടിപ്പിക്കുകയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് പറഞ്ഞു. ഇതിനുപുറമെ പശുവുമായി ബന്ധപ്പെട്ട ചാണകം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്ന് ജനങ്ങളെ ബോധവത്കരിക്കുമെന്നും […]