play-sharp-fill

‘സർക്കാർ ഒന്നും ചെയ്യുന്നില്ല, ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ല’; റോഡുകളുടെ ശോചനീയാവസ്ഥയിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി.എറണാകുളം കങ്ങരപ്പടിയില്‍ വാട്ടര്‍ അതോറിറ്റിയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ വിമര്‍ശനം. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പലതലകളും ഉരുളുമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച്‌ റിപ്പോ‍ര്‍ട് നല്‍കാതിരുന്ന ജില്ലാ കലക്ടറേയും കോടതി വിമ‍ര്‍ശിച്ചു. കുഴിയില്‍ വീണ് യുവാവ് മരിച്ചിട്ടും പത്തുദിവസത്തോളം കുഴി മൂടാതിരുന്നത് ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചുവരുത്തുകയാണ് ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടര്‍ […]

കൊച്ചി വിട്ട് കളമശ്ശേരിയിലേക്ക്! ഹൈക്കോടതി കൊച്ചിയിൽ നിന്ന് മാറ്റുന്ന കാര്യം സർക്കാർ പരിഗണനയിൽ ; കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി ; അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേത്

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയം വിട്ടു കേരള ഹൈക്കോടതിയുടെ പ്രവർത്തനം കളമശേരിയിലേക്ക് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. കൂടുതൽ പ്രവർത്തന സൗകര്യം കണക്കിലെടുത്താണിത്. ഹൈക്കോടതിയുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി. സ്ഥലം ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നിയമ സെക്രട്ടറി വി.ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ് , ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാർ എന്നിവർ നേരിട്ട് എത്തി പരിശോധിച്ചു. മാറ്റം […]