play-sharp-fill

വിവാദ ഹെലികോപ്ടര്‍ ആദ്യമായി പറക്കുന്നത് എയര്‍ ആംബുലന്‍സ് ആയി ; ഹൃദയവുമായി പറക്കുക തിരുവന്തപുരത്ത് നിന്നും കൊച്ചിയിലേക്ക്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ വിവാദത്തിലാക്കി വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ ആദ്യമായി പറക്കുക എയര്‍ ആംബുലന്‍ലസായി. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച അന്‍പതുകാരിയുടെ ഹൃദയം അവയവമാറ്റി വയ്ക്കലിനായി കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിന് ശേഷമുള്ള ആദ്യ യാത്രയാണിത്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി ഇന്നുച്ചയ്ക്ക് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് തിരിക്കും. ഒരു മണിക്ക് ഗ്രാന്‍ഡ് ഹയാത് ഹെലിപാഡില്‍ ഇറങ്ങും. കൊച്ചി ലിസ്സി ആശുപത്രിയിലാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. ഗ്രാന്‍ഡ് ഹയത്തില്‍ നിന്ന് […]

പ്രളയ ദുരിതാശ്വസ പ്രവർത്തനത്തിനായി പോയ ഹെലികോപ്റ്റർ തകർന്നു വീണു

സ്വന്തം ലേഖിക ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഹെലികോപ്റ്റർ അപകടത്തിൽപെട്ടു. ഉത്തരകാശി ജില്ലയിലാണ് സംഭവം. ഹെലികോപ്റ്റർ താഴുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഉത്തരകാശിയിലെ മോറിയിൽ നിന്നും പ്രളയ ബാധിത പ്രദേശമായ മോൾഡിയിലേക്ക് പറന്ന ഹെലികോപ്റ്ററിൽ മൂന്നു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഉത്തരാഖണ്ഡിൽ പ്രളയം മൂലം റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കൾ ഹെലികോപ്റ്റർ മാർഗമാണ് എത്തിക്കുന്നത്.