ഗോപികയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തിയത് പലദിവസങ്ങളിലെ ലൈംഗിക പീഡനത്തിന് ശേഷം : സഫറിനെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം ; പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ബി.എ ആളൂർ
സ്വന്തം ലേഖകൻ തൃശൂർ: വിദ്യാർത്ഥിനിയായ ഗോപിയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തും മുൻപ് പലദിവസങ്ങളിൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതി സഫറിന്റെ വെളിപ്പെടുത്തൽ. കൊച്ചി സെൻട്രൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സഫറിനെതിരെയുള്ള കേസിൽ പോക്‌സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സെൻട്രൽ സി ഐ എസ് വിജയശങ്കർ അറിയിച്ചു. ് കേസിൽ പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരുന്നത്. അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണനയ്‌ക്കെടുത്തപ്പോൾ പ്രതി സഫറിനുവേണ്ടി ഹാജരായ അഡ്വ.ബി എ […]