play-sharp-fill

“പണി വരുന്നുണ്ട് അവറാച്ച!” നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിളിൻ്റെ ബഗ് ഹൺടിങ് ടീം

സ്വന്തം ലേഖകൻ ദില്ലി: നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട് ഫോണുകൾ ഡെയ്ഞ്ചര്‍ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ് സെറ്റുകള്‍ (Exynos ) സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളെ ബാധിക്കുന്ന ഗുരുതര പതിനെട്ടോളം സുരക്ഷാ വീഴ്ചകളെയാണ് ബഗ് ഹണ്ടിങ് ടീം പ്രോജക്‌ട് സീറോ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ ടെക് കമ്ബനിയായ സാംസങ് നിര്‍മിക്കുന്ന ചിപ്സെറ്റാണ് എക്സിനോസ്. XDAdevelpers.com- ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സ്‌മാര്‍ട്ട്‌ഫോണിന്റെ ഉടമയുടെ കോണ്‍ടാക്റ്റ് നമ്പർ മാത്രം ഉപയോഗിച്ച് ഈ ചിപ്പിൻ്റെ സഹായത്തോടെ ഫോണിന്റെ ഉടമ […]

ഗൂഗിള്‍ നിരോധിച്ച തെറി വാക്കുകള്‍ ഏതൊക്കെയെന്ന് അറിയുമോ? ; മോശം വാക്ക് ടൈപ്പ് ചെയ്താല്‍ ഇനി NOT HELP എന്ന് ഉത്തരം ലഭിക്കും

സ്വന്തം ലേഖകന്‍ മുംബൈ: പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും മാത്രമല്ല വീടനകത്തു വരെ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നവരാണ് അധികവും. തെറി വ്യാപകമായ സാഹചര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഗൂഗിള്‍. ഒരു കാര്യം സെര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും കൃത്യമായ ഉത്തരം ലഭിക്കാന്‍ വേണ്ടിയും, മോശം വാക്കുകള്‍ കാണിക്കാതിരിക്കാന്‍ വേണ്ടിയും റിസള്‍ട്ട്‌സ് ഗൂഗിള്‍ ഫില്‍ട്ടര്‍ ചെയ്യാറുണ്ട്. മോശമായ വാക്കോ, ഫോട്ടോയോ സെര്‍ച്ച് ചെയ്യുകയാണെങ്കില്‍ ടൈപ്പ് ചെയ്യുന്ന ഉത്തരം കിട്ടില്ല. കാരണം, ഗൂഗിളിന്റെ ‘സെയ്ഫ് സെര്‍ച്ച്’ എന്ന ഫീച്ചര്‍ ആക്റ്റീവായി നില്ക്കുന്നതു കൊണ്ടാണ്. ഗൂഗിള്‍ ഔദ്യോഗികമായി അശ്ലീല വാക്കുകളുടെ ലിസ്റ്റ് […]

കോവിഡ് വാക്‌സിന്‍ വീട്ടില്‍ നിര്‍മ്മിക്കാമോ? സത്യാവസ്ഥ ഇതാണ്

സ്വന്തം ലേഖകന്‍ കൊച്ചി: കോവിഡ് വാക്‌സിന്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് ലോകം. ഇന്ത്യയില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും രണ്ട് കോടി ഫ്രണ്ട്‌ലൈന്‍ പ്രവര്‍ത്തകരും 50 വയസ്സിന് മുകളിലുള്ള 27 കോടി പൗരന്മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ജനുവരി 16 ന് ഡല്‍ഹി എയിംസിലെ ശുചീകരണ തൊഴിലാളിയാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ശാസ്ത്രത്തോട് നന്ദി പറയേണ്ട ഈ സാഹചര്യത്തിലും ഇന്ത്യക്കാര്‍ക്ക് അറിയേണ്ടത് കോവിഡ് വാക്‌സിന്‍ വീട്ടില്‍ നിര്‍മ്മിക്കാമോ എന്നാണ്. ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം തുടങ്ങിയതു മുതല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത് ഈ കര്യമാണ്. […]

സുരക്ഷാപ്രശ്‌നത്തെ തുടർന്ന് മുപ്പത് മൊബൈൽ ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ ; നീക്കം ചെയ്തവയിൽ ബ്യൂട്ടി ഫിൽട്ടർ ക്യാമറാ ആപ്ലിക്കേഷനുകളും

സ്വന്തം ലേഖകൻ കൊച്ചി : സുരക്ഷാ പ്രശ്‌നത്തെ മുൻനിർത്തി പ്ലേ സ്റ്റോറിൽ നിന്നും മുപ്പത് ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്തു. ബ്യൂട്ടി ഫിൽട്ടർ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ മുപ്പത് മൊബൈൽ ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തത്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ വൈറ്റ് ഓപ്‌സ് റിസർച്ചിന്റെ പഠന പ്രകാരം ഇത്തരം ആപ്ലിക്കേഷനുകളിൽ അനാവശ്യമായ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുകയും അവയിൽ ക്ലിക്ക് ചെയ്യാതെ തന്നെ മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഗൂഗിളിന്റെ നടപടി. യൊറിക്കോ ക്യാമറ, സൊലു ക്യാമറ, ലൈറ്റ് ബ്യൂട്ടി […]