കരിപ്പൂരില്‍ പറന്നിറങ്ങുന്ന പൊന്ന്: ഫോയില്‍ രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും മലബാറില്‍ സ്വര്‍ണ്ണക്കടത്ത് സജീവം

സ്വന്തം ലേഖകന്‍ മലപ്പുറം: സ്വര്‍ണ്ണക്കടത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും മലബാറില്‍ സ്വര്‍ണ്ണക്കടത്ത് സജീവം. ചെറുകഷ്ണങ്ങളാക്കിയും, ഫോയില്‍ രൂപത്തിലും ക്യാപ്‌സ്യൂള്‍ രൂപത്തിലുമുള്ള സ്വര്‍ണമാണ് അവസാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിവരമനുസരിച്ച് പിടികൂടുന്നതിന്റെ ഇരട്ടിയിലധികം സ്വര്‍ണ്ണം കരിപ്പൂര്‍ വഴി കടത്തുന്നുണ്ട്. കോടികളുടെ ലാഭമാണ് ഈ സാഹചര്യത്തിലും സ്വര്‍ണ്ണം കടത്താന്‍ പ്രേരണ നല്‍കുന്നത്. കരിപ്പൂരില്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം മൂന്ന് ദിവസങ്ങളിലായി 5 വിവിധ കേസുകളിലായി മൊത്തം ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന 3664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. […]

ഡി.ആർ.ഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ഇടിച്ചു തെറിപ്പിച്ചു ; ഒരാൾ പിടിയിൽ : വധശ്രമത്തിന് പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപം സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായാണ് സൂചന. വാഹനത്തിൽ നിന്ന് സ്വർണം പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു. സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് […]

കൊറോണയ്ക്കിടയിലും സംസ്ഥാനത്ത് അവസാനിക്കാതെ സ്വർണ്ണക്കടത്ത് ; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണ്ണം പിടികൂടി

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്തെ നടുക്കിയ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലും സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്. ഇന്നുരാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്. അതേസമയം സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു. സ്വർണ്ണം കുഴമ്പ്് രൂപത്തിലാക്കിയും അടിവസ്ത്രങ്ങളിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിക്കുന്നത്. കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നത് വെറും കാരിയർമാർ മാത്രമാണെന്നും സ്വർണക്കടത്തിനുപിന്നിൽ […]

സ്വർണ്ണ കള്ളക്കടത്ത് കേസിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വർണ്ണം

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്തെ ആദ്യ ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. സ്വർണ്ണം പിടിച്ചെടുത്തതിന് പിന്നാലെ സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വർണ്ണം മിശ്രിത രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലുമായിരുന്നു. മലപ്പുറം സ്വദേശി ടി പി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവളളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. അതേസമയം കഴിഞ്ഞ ദിവസം […]