കരിപ്പൂരില്‍ പറന്നിറങ്ങുന്ന പൊന്ന്: ഫോയില്‍ രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും മലബാറില്‍ സ്വര്‍ണ്ണക്കടത്ത് സജീവം

കരിപ്പൂരില്‍ പറന്നിറങ്ങുന്ന പൊന്ന്: ഫോയില്‍ രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും മലബാറില്‍ സ്വര്‍ണ്ണക്കടത്ത് സജീവം

Spread the love

സ്വന്തം ലേഖകന്‍

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും മലബാറില്‍ സ്വര്‍ണ്ണക്കടത്ത് സജീവം. ചെറുകഷ്ണങ്ങളാക്കിയും, ഫോയില്‍ രൂപത്തിലും ക്യാപ്‌സ്യൂള്‍ രൂപത്തിലുമുള്ള സ്വര്‍ണമാണ് അവസാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിവരമനുസരിച്ച് പിടികൂടുന്നതിന്റെ ഇരട്ടിയിലധികം സ്വര്‍ണ്ണം കരിപ്പൂര്‍ വഴി കടത്തുന്നുണ്ട്. കോടികളുടെ ലാഭമാണ് ഈ സാഹചര്യത്തിലും സ്വര്‍ണ്ണം കടത്താന്‍ പ്രേരണ നല്‍കുന്നത്.

കരിപ്പൂരില്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം മൂന്ന് ദിവസങ്ങളിലായി 5 വിവിധ കേസുകളിലായി മൊത്തം ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന 3664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കഴിഞ്ഞ 15ന് ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരനില്‍ നിന്നാണ് നിന്നാണ് 370 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. ബഗ്ഗേജില്‍ ഉണ്ടായിരുന്ന പാന്റ്‌സിന്റെ വേസ്റ്റ് ലൈനിനുള്ളില്‍ സ്വര്‍ണം ചെറു കഷ്ണങ്ങളായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതിനിടയിലാണ് പിടികൂടിയത്. 16ന്ന് ദുബായില്‍ നിന്നും വന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശികളായ, സാലി എന്ന യാത്രക്കാരില്‍ നിന്നും 707.10 ഗ്രാമും, അനസ് എന്ന യാത്രക്കാരില്‍ നിന്നും 960.8 ഗ്രാമും സ്വര്‍ണം മിശൃത രൂപത്തില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ള ഒളിപ്പിച്ച് വച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. 17.ന് ദുബായില്‍ നിന്നും വന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കാസറഗോഡ് സ്വദേശിയായ, അന്‍വര്‍ എന്ന യാത്രക്കാരില്‍ നിന്നും 601 ഗ്രാമും സ്വര്‍ണം ഫോയില്‍ രൂപത്തില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ പാളികള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വച്ച് കടത്താന്‍ ശ്രമിച്ചപ്പോളാണ് പിടിയിലായത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ പതിനേഴാം തീയതി എത്തിയ കടലുണ്ടി സ്വദേശി ഷിബുലാല്‍ എന്ന യാത്രക്കാരന്‍ 1025 ഗ്രാം സ്വര്‍ണം, ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് വച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെപ്യൂട്ടി കമ്മിഷണര്‍ വാഗിഷ് കുമാര്‍ സിംഗിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ സുരേന്ദ്രനാഥിന്റേയും നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ എം പ്രകാശ്, കെ.എം ജോസ്, സത്യമെന്ദ്ര സിങ്, ആശ എസ്, ഇ. ജി. ഗണപതി പോറ്റി, ,ഇന്‍സ്പെക്ടര്‍മാരായ സുധീര്‍ കുമാര്‍, യാസിര്‍ അറാഫത്, നരേഷ് ജി, മിനിമോള്‍ വി സി, യോഗേഷ് യാദവ്, രാമേന്ദ്ര സിങ്, സഞ്ജീവ് കുമാര്‍ അവില്‍ദാര്‍മാരായ ഫ്രാന്‍സിസ്, അശോകന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്.